വാഹന നി​കു​തി വെ​ട്ടി​പ്പ്; അ​മ​ലാ പോ​ളി​നും ഫഹദിനും ക്രൈം​ബ്രാ​ഞ്ച് നോ​ട്ടീ​സ്

വാഹന നി​കു​തി വെ​ട്ടി​ക്കാ​ൻ പു​തു​ച്ചേ​രി​യി​ല്‍ കാ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്‍ ഫ​ഹ​ദ് ഫാ​സി​ലി​നും ന​ടി അ​മ​ലാ പോ​ളി​നു​മെ​തി​രെ ക്രൈം​ബ്രാ​ഞ്ച് നോ​ട്ടീ​സ്. ഈ ​മാ​സം 19 ന് ​ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്.

നി​കു​തി​വെ​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​ര​മാ​ണ് ഇ​രു​വ​ര്‍​ക്കു​മെ​തി​രേ കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​രു​വ​രു​ടെ​യും വീ​ടു​ക​ളി​ല്‍ നേ​രി​ട്ടെ​ത്തി​യാ​ണ് ക്രൈം ​ബ്രാ​ഞ്ച് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. തി​രു​വ​ന​ന്ത​പു​രം ക്രൈം ​ബ്രാ​ഞ്ച് ആ​സ്ഥാ​ന​ത്ത് ഹാ​ജ​രാ​കാ​നാ​ണ് നി​ര്‍​ദേ​ശം.
അമലാ പോളിന്റെ ബെന്‍സ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് അവരെ നേരിട്ട് അറിയുക പോലും ചെയ്യാത്ത എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയുടെ വിലാസത്തിലാണെന്ന് ബന്ധപ്പെട്ട അധികൃതർ കണ്ടെത്തിയിരുന്നു. അതേപോലെ ഫഹദ് ഫാസിലിന്‍റെ ബെന്‍സ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന പേരിലുള്ള കുടുംബത്തിനും ഫഹദിനെ അറിയില്ലെന്നും ആരോപണമുണ്ട്. ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് വ്യാജ രജിസ്‌ട്രേഷന്‍ എന്നതാണ് സംഭവത്തിന്‍റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.