ട്രയിന്‍ പാഞ്ഞ് കയറി ആനക്കൂട്ടം ചെരിഞ്ഞു; ഗര്‍ഭിണിയായ ആനയുടെ വയറ്റില്‍ നിന്ന് കുട്ടിയാന തെറിച്ച് വീണു

അസമില്‍ റെയില്‍വേ ട്രാക്കിലേക്ക് ഇറങ്ങിവന്ന ആനക്കൂട്ടത്തിലേക്ക് ട്രെയിന്‍ പാഞ്ഞ് കയറി അഞ്ച് ആനകള്‍ ചെരിഞ്ഞു. ചെരിഞ്ഞ ആനകളുടെ കൂട്ടത്തിലെഗര്‍ഭിണിയായ ആനയുടെ വയറ്റിലെ പൂര്‍ണവളര്‍ച്ചയെത്താത്ത കുട്ടിയാനക്കും ദാരുണാന്ത്യമായി.

അസമിലെ സോണിത്പൂര്‍ ജില്ലയില്‍ സമീപത്തെ തേയിലത്തോട്ടത്തില്‍ നിന്ന് റെയില്‍വേ ട്രാക്കിലേക്ക് എത്തിയ ആനകളണ് ദുരന്തത്തില്‍ പെട്ടത്. റെയില്‍വേ ട്രാക്ക് മറികടക്കുമ്പോള്‍ ഗുവാഹട്ടി നഹര്‍ലാഗണ്‍ ഇന്റര്‍സിറ്റി എക്സ്പ്രസാണ് വന്നിടിച്ചത്. നാലു കൊമ്പനും ഗര്‍ഭിണിയായ പിടിയാനയുമാണ് ചെരിഞ്ഞത്. ട്രയിന്‍ പാഞ്ഞ് കയറിയപ്പോള്‍ ഗര്‍ഭിണിയായ ആനയുടെ വയറ്റിലുണ്ടായിരുന്ന കുട്ടിയാനയും പുറത്ത് വന്നു. കഴിഞ്ഞ നാലുമാസത്തിനുള്ളില്‍ 40ലധികം ആനകളാണ് ചെരിഞ്ഞത്. ഈ പ്രദേശത്ത് മാത്രമായി 225 ആനകള്‍ ചെരിഞ്ഞിട്ടുണ്ടെന്നാണ് 2006ലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ 5620 എണ്ണം ആനകളാണുള്ളതെന്നാണ് 2011ലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ആനകള്‍ റെയില്‍വേ ട്രാക്ക് മറികടക്കുമ്പോള്‍ പതിവ് സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. നമേരി നാഷ്ണല്‍ പാര്‍ക്കിന് സമീപം തീറ്റതേടി എത്തുമ്പോഴാണ് ആനക്കൂട്ടത്തിന് അപകടം സംഭവിക്കാറുള്ളത്. സംഭവത്തില്‍ ആസാം എന്‍ജിഒ ഫോറം ആശങ്ക അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.