രാഹുലോ അതോ മോഡിയോ…? ഗുജറാത്തിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു, 89 മണ്ഡലങ്ങളിലും വോട്ടിങ് പുരോഗമിക്കുന്നു

ആദ്യഘട്ടത്തിൽ ഗുജറാത്തിൽ വോട്ടിങ് പുരോഗമിക്കുകയാണ്. ഇന്ന് രാവിലെ 11.30 വരെ 21 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സൂററ്റ്, രാജ്കോട്ട്, തപി, ബോട്ടാദ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ വോട്ടിംഗ് നടന്നത്. എന്നാൽ ഡാങ്സ്, നർമദാ, കച്ച് എന്നീ സ്ഥലങ്ങളിലാണ് ഇതുവരെ ഏറ്റവും കുറഞ്ഞ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. ചൂടേറിയ പരസ്യ പ്രചാരണങ്ങൾക്കൊടുവിൽ ഗുജറാത്തിൽ രാഹുൽ ഗാന്ധിയോ അതോ നരേന്ദ്ര മോഡിയോ എന്ന് ജനം ഇന്ന് വിധിയെഴുതും. ആദ്യ ഘട്ട വോട്ടെടുപ്പിൽ പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക് കടക്കുമ്പോൾ ഗു​ജ​റാ​ത്തി​ന്‍റെ നേ​ർ​പാ​തി വോ​ട്ട് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തും. സൗ​രാ​ഷ്‌​ട്ര​യി​ലെ​യും തെ​ക്ക​ൻ ഗു​ജ​റാ​ത്തി​ലെ​യും 89 മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുക. മു​ഖ്യ​മ​ന്ത്രി വി​ജ​യ് രൂ​പാ​നി ഉ​ൾ​പ്പെ​ടെ 977 സ്ഥാ​നാ​ർഥി​ക​ളാണ് ​രം​ഗ​ത്തു​ള്ളത്.
വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ദി​ശാ​സൂ​ചി​ക​യാ​കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ഡി​യും കോ​ൺ​ഗ്ര​സി​നാ​യി രാ​ഹു​ൽ ഗാ​ന്ധി​യും നേ​രി​ട്ടാ​ണ് പ്ര​ചാ​ര​ണ​ങ്ങ​ൾ കൊ​ഴു​പ്പി​ച്ച​ത്. ഏ​റ്റ​വും ഒ​ടു​വി​ലാ​യി മ​ണി​ശ​ങ്ക​ർ അ​യ്യ​രു​ടെ പ്ര​സ്താ​വ​ന​വ​രെ ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ന് രാ​ജ്യാ​ന്ത​ര ശ്ര​ദ്ധ​നേ​ടി​ക്കൊ​ടു​ത്തു. 182 അംഗ സഭയില്‍ 2012-ല്‍ ബി.ജെ.പി.ക്ക് 115-ഉം കോണ്‍ഗ്രസിന് 61-ഉം സീറ്റുകളാണ് കിട്ടിയത്. ഡിസംബര്‍ ഒമ്പതിനും 14-നുമായി രണ്ടു ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ്.

22 വ​ർ​ഷ​മാ​യി സം​സ്ഥാ​നം ഭ​രി​ക്കു​ന്ന ബി​ജെ​പി​യും അ​ധി​കാ​രം പി​ടി​ച്ചെ​ടു​ക്കാ​ൻ കി​ണ​ഞ്ഞു ശ്ര​മി​ക്കു​ന്ന കോ​ൺ​ഗ്ര​സും ത​മ്മി​ൽ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​മാ​ണു ഗു​ജ​റാ​ത്തി​ൽ ന​ട​ക്കു​ന്ന​ത്. മോഡി പ്രഭാവത്തിന് മങ്ങലേറ്റതായാണ് സർവേ ഫലങ്ങൾ വിലയിരുത്തുന്നത്. ഹാർദിക് പട്ടേലിനെ കൂട്ടുപിടിച്ചുള്ള കോൺഗ്രസിന്, തെരഞ്ഞെടുപ്പിൽ മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് നേതൃത്വം.

© 2024 Live Kerala News. All Rights Reserved.