നോട്ട് നിരോധനം കഴിഞ്ഞ് 53 ദിവസത്തിനുള്ളില്‍ തന്നെ 2000 രൂപയുടെ വ്യാജനോട്ടുകള്‍ പ്രചരിച്ചതായി ക്രൈം റിക്കോഡ്്‌സ് ബ്യൂറോ

പ്രധാനമന്ത്രി നരേന്ദ്രമോഡി 2016 നവംബറില്‍ നോട്ട് നിരോധനം പ്രഖ്യാപിച്ച് 53 ദിവസത്തിനുള്ളില്‍ത്തന്നെ 2000 രൂപയുടെ വ്യാജനോട്ടുകള്‍ പ്രചരിച്ചതായി റിപ്പോര്‍ട്ട്.
നാഷണല്‍ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയുടെ ( എന്‍സിആര്‍ബി) നവംബര്‍ 30ന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, 2016 ല്‍ തന്നെ 2000 രൂപയുടെ 2272 വ്യാജനോട്ടുകള്‍ പിടിച്ചെടുത്തതായി പറയുന്നു. 2000 ത്തിന്റെ മാത്രമല്ല, 500 രൂപയുടെ വ്യാജനോട്ടുകളും ഇന്ത്യയില്‍ വ്യാപകമായി പ്രചരിച്ചതായാണ് എന്‍സിആര്‍ബിയുടെ കണക്കുകള്‍ പറയുന്നത്.
ഇന്ത്യയിലെ സാധാരണ ജനങ്ങള്‍ പുതിയ നോട്ടിനുവേണ്ടി ബാങ്കുകള്‍ക്കുമുന്നില്‍ ക്യൂ നില്‍ക്കുകയായിരുന്ന നവംബര്‍ എട്ടിനും ഡിസംബര്‍ 31 നും ഇടയിലുള്ള 53 ദിവസത്തില്‍ പൊലീസും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളും 2000 രൂപയുടെ 2272 വ്യാജനോട്ടുകളാണ് പിടിച്ചെടുത്തത്.
ഗുജറാത്തിലാണ് ഏറ്റവും കൂടുതല്‍ വ്യാജനോട്ടുകള്‍ പിടിച്ചെടുത്തിരിക്കുന്നത്. 1300 നോട്ടുകള്‍ ഇവിടെ പിടിച്ചെടുത്തത് . പഞ്ചാബ്, കര്‍ണ്ണാടക, തെലുങ്കാന, മധ്യപ്രദേശ്, മഹാരാഷ്ട്ര ,രാജസ്ഥാന്‍, എന്നിവിടങ്ങളിലും പുത്തന്‍ നോട്ടിന്റെ വ്യാജനോട്ടുകള്‍ പിടിച്ചെടുത്തിട്ടുണ്ട്.
100, 500 എന്നിങ്ങനെ മറ്റ് നോട്ടുകളുടെ 2,81839 വ്യാജനോട്ടുകളും ഇക്കാലയളവില്‍ ഇന്ത്യയിലുടനീളം കണ്ടെത്തിയിട്ടുള്ളത്. 1000 രൂപയുടെ 82,494 എണ്ണവും , 500 രൂപയുടെ 13227 , 100 രൂപയുടെ 59713, 2 രൂപയുടെ 2137 എണ്ണം വ്യാജനോട്ടുകളും പിടിച്ചെടുത്തതായി എന്‍സിആര്‍ബിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് റിലീസ് ചെയ്തുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ഒരു രൂപയുടെ 196 വ്യാജനാണയങ്ങളും പിടിച്ചെടുത്തവയുടെ കൂട്ടത്തില്‍ പെടുന്നു. പിടിച്ചെടുത്ത ആകെ വ്യാജനോട്ടുകളുടെ മൂല്യം 10 കോടിയോളം വരും.
വ്യാജനോട്ടുകേസില്‍ ഇതുവരെ 1172 കേസുകള്‍ രജിസറ്റര്‍ ചെയ്തായും, 1107 പേരെ അറസ്റ്റ് ചെയ്തായും റിപ്പോര്‍ട്ടിലുണ്ട്.

© 2024 Live Kerala News. All Rights Reserved.