ഭര്‍ത്താവിനെ കൊന്ന് ശരീരം 13 വര്‍ഷം സെപ്റ്റിക് ടാങ്കില്‍ ഒളിപ്പിച്ചു: ഭാര്യ അറസ്റ്റില്‍

13 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവിനെ കൊന്നു സെപ്റ്റിക് ടാങ്കില്‍ ഒളിപ്പിച്ചു
യുവതി അറസ്റ്റില്‍. സഹദേവ് (30) ആണ് ദാരുണമായി കൊല്ലപ്പെട്ടിരുന്നത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കേസില്‍ മുംബൈ നഗരത്തില്‍ അനാശാസ്യ കേന്ദ്രം നടത്തുന്ന ഫരീദ ഭാരതി(43) ആണ് അറസ്റ്റില്‍ ആയിരിക്കുന്നത്. അനാശാസ്യകേന്ദ്രം നടത്തിപ്പിനെ കുറിച്ച അറിവ് ലഭിച്ച പോലീസ് നടത്തിയ തിരച്ചിലിലാണ് സെപ്റ്റിക് ടാങ്കില്‍ നിന്ന് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
ഉറങ്ങിക്കിടന്നിരുന്ന ഭര്‍ത്താവിനെ തലക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ശരീരം സെപ്റ്റില്‍ ടാങ്കില്‍ മറവു ചെയ്യുകയായിരുന്നു. എന്നാല്‍ കൊലപാതകത്തിലേക് നയിച്ച കാരണം വ്യക്തമല്ല. ഗാന്ധിപടയിലുള്ള വീട്ടില്‍ അനാശാസ്യകേന്ദ്രം നടത്തുന്ന ഫരീദയോടൊപ്പം ഒരു ഇടപാടുകാരനും അറസ്റ്റില്‍ ആയിട്ടുണ്ട്.
സെക്‌സ് റാക്കറ്റ് കണ്ണിയായ ഫരീദ ഭര്‍ത്താവുള്‍പ്പടെ നിരവധി ആളുകളെ കൊന്നിട്ടുണ്ട് എന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത് എന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇവരെ പിടികൂടിയതോടൊപ്പം അനാശാസ്യകേന്ദ്രത്തില്‍ നിന്ന്് പോലീസ് നാല് സ്ത്രീകളെ രക്ഷിക്കുകയും ചെയ്തു.