ഈ സര്‍ക്കാരില്‍ വിശ്വാസമില്ല, മൂന്നാര്‍ സംരക്ഷിക്കാനാവശ്യപ്പെട്ട് സി പി ഐ കോടതിയില്‍

പാരിസ്ഥീതിക പ്രാധാന്യം കണക്കിലെടുത്ത്് മൂന്നാറിനേയും കൂറിഞ്ഞി ഉദ്യാനത്തേയും സംരക്ഷിക്കാനാവശ്യപ്പെട്ട് ഹരിത ട്രൈബ്യൂണലില്‍ സി പി ഐ നേതാവിന്റെ ഹര്‍ജി. പരിസ്ഥിതി ദുര്‍ബ്ബല പ്രദേശമടക്കം മൂന്നാറില്‍ കൈയ്യേറ്റം വ്യാപകമാണെന്നും ഇത് ഒഴിപ്പിച്ച് മേഖല സംരക്ഷിക്കണമെന്നുമാവശ്യപ്പെട്ട് സി പി ഐ സംസ്ഥാന നിര്‍വാഹക സമിതിയംഗം പി പ്രസാദാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

സംസ്ഥാന ചീഫ് സെക്രട്ടറിയും വനം-റവന്യു വകുപ്പ് ഉദ്യോഗസ്ഥരും ഹര്‍ജിയില്‍ എതിര്‍ കക്ഷികളാണ്. മൂന്നാറില്‍ രാഷ്ട്രീയക്കാരടക്കം വലിയ സ്വാധീനമുള്ളവര്‍ ഭൂമി വ്യാപകമായി കൈയ്യേറുകയാണെന്നും ഇക്കാര്യങ്ങളില്‍ ഇടപെടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്്.
കുറിഞ്ഞിമല അടക്കമുള്ള കൈയ്യേറ്റ വിഷയങ്ങളില്‍ സി പി ഐ യും സി പി എം ഉം നേര്‍ക്ക് നേര്‍ പോരാട്ടത്തിലാണ്. സി പി എം നേതാവും ഊര്‍ജ്ജവകുപ്പ് മന്ത്രിയുമായ എം എം മണിയടക്കമുള്ള നേതാക്കളുടെ ഒത്താശയോടെയിലാണ് കൈയ്യേറ്റം നടക്കുന്നതെന്ന് ആക്ഷേപമുണ്ട്.