ഓഖിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം-പ്രധാനമന്ത്രിക്ക് വി എസിന്റെ കത്ത്

കേരളത്തിലും തമിഴ്‌നാട്ടിലും ലക്ഷദ്വീപിലും കനത്ത നാശനഷ്ടം വിതച്ച ഓഖി ചുഴലിക്കാറ്റ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ പ്രധാനമന്ത്രി നരേന്ദ്ര മേഡിക്ക് കത്തയച്ചു. ആയിരക്കണക്കിന് തൊഴിലാളികള്‍ അവരുടെ ഉപജീവനമാര്‍ഗമായ വള്ളവും വലയും നഷ്ടപ്പെട്ട് വന്‍ പ്രതിയന്ധിയിലാണ്.
കടലില്‍ പോയ 91 പേരെ കുറിച്ച് ഇപ്പോഴും വിവരമൊന്നുമില്ല. തന്നെയുമല്ല എത്രപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവന്നതിനെ കുറിച്ചും കൃത്യമായ കണക്കുകളള്‍ ലഭ്യമല്ല. കടലില്‍ ബോട്ടും മറ്റ് മീന്‍ പിടുത്ത സാമഗ്രികളും നഷ്ടപ്പെട്ട് മത്സ്യ തൊഴിലാളികള്‍ നിരവിധിയാണ്. ഇവര്‍ക്കും ആവശ്യമായ സഹായം എത്തിക്കേണ്ടി വരും. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇതിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ ആവശ്യപ്പെട്ട് കത്ത് എഴുതിയത്. നേരത്തെ ഇതേ ആവശ്യം വിവിധ കോണുകളില്‍ നിന്നുമുണ്ടായിരുന്നു.
ഓഖി ചുഴലിക്കാറ്റു മൂലം ദുരന്തം നേരിട്ടവര്‍ക്കായി കേരള സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ വീതം നല്കും. എന്നാല്‍ ദുരന്തം വിതച്ച കെടുതികള്‍ പരിഹരിക്കാന്‍ ഈ തുക പ്രാപ്തമല്ല. ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി നിര്‍മ്മല സീതാരാമന്‍ കേരളം സന്ദര്‍ശിച്ചിരുന്നുവെങ്കിലും ദുരന്തത്തില്‍ സഹായ വാഗ്ദാനങ്ങള്‍ ഒന്നുമുണ്ടായില്ല.