മെസി,റോണാല്‍ഡോ,ബോള്‍ട്ട്.. ഇവര്‍ക്കും മുകളില്‍ ധോണി

ലണ്ടന്‍:  ഏറ്റവുമധികം വിപണിമൂല്യമുള്ള കായികതാരങ്ങളുടെ പട്ടികയില്‍ ഒന്‍പതാം സ്ഥാനം നേടി എംഎസ് ധോണിക്ക്. ഫുട്‌ബോള്‍ ലയണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരെ പിറകിലാക്കിയാണ് ധോണിയുടെ ഈ നേട്ടം. ലണ്ടന്‍ സ്‌കൂള്‍ ഓഫ് മാര്‍ക്കറ്റിങ്ങ് ആണ് വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തില്‍ താരങ്ങളുടെ പട്ടിക പുറത്തിറക്കിയിരിക്കുന്നത്. 31 മില്യണ്‍ ഡോളറാണ് ധോണിയുടെ വരുമാനം

ബ്രാന്‍ഡ് മൂല്യം, സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നുള്ള വാര്‍ഷിക വരുമാനം, സോഷ്യല്‍ മീഡിയ സ്വാധീനം എന്നിവയെ അടിസ്ഥാനമാക്കിയാണ് പട്ടിക. ലയണല്‍ മെസി പട്ടികയില്‍ പതിമൂന്നാം സ്ഥാനത്താണ്. ഇതിന് പുറമേ ഷരപ്പോവ, ഉസൈന്‍ ബോള്‍ട്ട് എന്നിവര്‍ ഒക്കെ ധോണിക്ക് പിന്നിലാണ്.

ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ ആണ് ഒന്നാം സ്ഥാനത്ത്. ഗോള്‍ഫ് താരം ടൈഗര്‍ വുഡ്‌സിനെ രണ്ടാം സ്ഥാനത്താണ്. . ഇതില്‍ 27 മില്യണ്‍ ഡോളറും പരസ്യത്തിലൂടെയാണെന്ന് പഠനം പറയുന്നു.

പട്ടികയിലെ ആദ്യ 20 പേര്‍

1. R Federer (SUI) Tennis
2. T Woods (USA) Golf
3. P Mickelson (USA) Golf
4. L James (USA) Basketball
5. K Durant (USA) Basketball
6. R McIlroy (NIR) Golf
7. N Djokovic (SRB) Tennis
8. R Nadal (ESP) Tennis
9. MS Dhoni (IND) Cricket
10. C Ronaldo (POR) Football
11. K Bryant (USA) Basketball
12. M Sharapova (RUS) Tennis
13. Lionel Messi (ARG) Football
14. Usain Bolt (JAM) Athletics
15. Neymar (BRA) Football
16. Andy Murray (GBR) Tennis
17. Kei Nishikori (JPN) Tennis
18. Derrick Rose (USA) Basketball
19. Floyd Mayweather (USA) Boxing
20. Serena Williams (USA) Tennis

© 2024 Live Kerala News. All Rights Reserved.