Log On h​t​t​p​/​/​o​f​b​i​n​d​i​a.​g​o​v.​in: സൈനിക വെടിമരുന്ന് ശാലയില്‍ 194 ഒഴിവുകള്‍.. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഓഗസ്റ്റ്-7

അറുവങ്കാട്ടിൽ  പ്രവർത്തിക്കുന്ന സൈനിക വെടിമരുന്ന് നിർമ്മാണ ശാലയിൽ (കോർഡൈറ്റ് ഫാക്ടറി) വിവിധ തസ്തികകളിലായി 194 ഒഴിവുണ്ട്.

1. കെമിക്കൽ പ്രോസസ് വർക്കർ സെമി സ്റ്റിൽഡ്140 (ജനറൽ 58,ഒ.ബി.സി 51, എസ്.സി30, എസ്.ടി 1)

യോഗ്യത: മെട്രിക്കുലേഷൻ + അനുബന്ധ ട്രേഡിൽ എൻ.സി, വി.ടി നൽകുന്ന എൻ.എ.സി/എൻ.ടി.സി.(ട്രേഡുകൾ: അറ്റൻഡന്റ് ഓപ്പറേറ്റർ കെമിക്കൽ പ്ലാന്റ്, ഇൻസ്ട്രുമെന്റ് മെക്കാനിക് കെമിക്കൽ പ്ലാന്റ്, മെക്കാനിക്കൽ മെയിന്റനൻസ് കെമിക്കൽ പ്ലാന്റ്, ലബോറട്ടറി അസിസ്റ്റന്റ് കെമിക്കൽ പ്ലാന്റ്, ഫിറ്റർ ജനറൽ, മെഷിനിസ്റ്റ് ടർണർ, ഷീറ്റ് മെറ്റർ വർക്കർ, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക് മെക്കാനിക്, ബോയിലർ അറ്റൻഡന്റ്, മെക്കാനിക് ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്‌സ് റെഫ്രിജറേഷൻ, എയർ കണ്ടിഷനിംഗ് മെക്കാനിക്).പ്രായം: 18​-32 വയസ്.ശമ്പളം: 5200​​​​-20, 200 രൂപ. ഗ്രേഡ് പേ 1800 രൂപ.

2. മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് (എം.ടി.എസ്)23 (ജനറൽ 13, ഒ.ബി.സി 6, എസ്.സി4)

യോഗ്യത : മെട്രിക്കുലേഷൻ ജയം/തത്തുല്യം.പ്രായം: 1825 വയസ്. സംവരണ വിഭാഗക്കാർക്ക് വയസിളവ്. ചട്ടപ്രകാരം.ശമ്പളം 520020,200 രൂപ. ഗ്രേഡ് പേ 1800 രൂപ.

3. ദർവാൻ: 12 (ജനറൽ 6, ഒ.ബി.സി 3, എസ്.സി 2, എസ്.ടി 1).
യോഗ്യത: മെട്രിക്കുലേഷൻ/തത്തുല്യം.ഉയരം: 165 സെ.മീ തൂക്കം. 45 കി.ഗ്രാം നെഞ്ചളവ്: 77 സെ.മീ. വികസിപ്പിക്കുമ്പോൾ 82 സെ.മീ.ശമ്പളം : 5200-20200 രൂപ. ഗ്രേഡ് പേ 1800 രൂപ.

4. സ്റ്റോർകീപ്പർ: 5 (ജനറൽ 2,ഒ.ബി.സി 2, എസ്.സി 1)
യോഗ്യത: 10+ 2പ്രായം: 27 വയസ്. സംവരണ വിഭാഗക്കാർക്ക് വയസിളവ് ചട്ടപ്രകാരം.ശമ്പളം:5200-20200 രൂപ. ഗ്രേഡ് പേ 1900 രൂപ.

5. ലോവർ ഡിവിഷൻ ക്ലാർക്ക് 6 (ജനറൽ 3,ഒ.ബി.സി 2, എസ്.സി 1)
യോഗ്യത: 12ആം ക്ലാസ് /തത്തുല്യം. ടൈപ്പിംഗ് സ്പീഡ് (കമ്പ്യൂട്ടർ) ഇംഗ്ലീഷ് മിനിട്ടിൽ 35 വാക്ക് വേഗം/ഹിന്ദി മിനിട്ടിൽ 30 വാക്ക് വേഗം.പ്രായം: 18​-27 വയസ്. സംവരണ വിഭാഗക്കാർക്ക് വയസിളവ് ചട്ടപ്രകാരം.ശമ്പളം: 520020200 രൂപ. ഗ്രേഡ് പേ 1900 രൂപ.

6. സൂപ്പർവൈസർ നോൺ ടെക്‌നിക്കൽ 2 (ജനറൽ 2)

യോഗ്യത അംഗീകൃത സർവകലാശാല ബിരുദം. പ്രായപരിധി 27 വയസ്. സംവരണ വിഭാഗക്കാർക്ക് വയസിളവ് ചട്ടപ്രകാരം.ശമ്പളം: 5200-20200 രൂപ. ഗ്രേഡ് പേ 2400 രൂപ.

7. സ്റ്റെനോഗ്രാഫർ: 1 (ജനറൽ 1).
യോഗ്യത: 12ആം  ക്ലാസ് സ്റ്റെനോഗ്രാഫി (ഇംഗ്ലീഷ്/ഹിന്ദി) മിനിട്ടിൽ 80 വാക്ക് വേഗം.പ്രായം 1827 വയസ്. സംവരണവിഭാഗക്കാർക്ക് വയസിളവ് ചട്ടപ്രകാരം.ശമ്പളം: 5200​-20200 രൂപ. ഗ്രേഡ് പേ 2400 രൂപ.

8. ട്രെയിൻഡ് ഗ്രാഡ്വേറ്റ്ടീച്ചർ മാത്തമാറ്റിക്‌സ് 2 (ജനറൽ 1, എസ്.സി 1)
യോഗ്യത: ബിരുദവും രണ്ടുവർഷത്തെ എലിമെന്ററി എഡ്യൂക്കേഷൻ ഡിപ്‌ളോമയും. അല്ലെങ്കിൽ 45 ശതമാനം മാർക്കോടെ ബിരുദവും ഒരുവർഷ ബി.എഡും. അല്ലെങ്കിൽ സീനിയർ സെക്കൻഡറിയും 50 ശതമാനം മാർക്കോടെ നാലുവർഷ ബി.എ/ബി.എസ്.എഡും.പ്രായപരിധി 30 വയസ്. സംവരണവിഭാഗക്കാർക്ക് വയസിളവ് ചട്ടപ്രകാരം.ശമ്പളം: 9300​​​-33800 രൂപ. ഗ്രേഡ് പേ 4600 രൂപ.

9. ട്രെയിൻഡ് ഗ്രാഡ്വേറ്റ് ടീച്ചർ ഇംഗ്ലീഷ് 1 (ജനറൽ 1).
യോഗ്യത: ബിരുദവും രണ്ടുവർഷത്തെ എലിമെന്ററി എജ്യൂക്കേഷൻ ഡിപ്‌ളോമയും. അല്ലെങ്കിൽ 45 ശതമാനം മാർക്കോടെ ബിരുദവും അല്ലെങ്കിൽ സീനിയർ സെക്കൻഡറിയും 50 ശതമാനം മാർക്കോടെ നാലുവർഷ ബി.എ/ബി.എസ്.സി. എഡും.പ്രായപരിധി 30 വയസ്. സംവരണവിഭാഗക്കാർക്ക് വയസിളവ് ചട്ടപ്രകാരം.ശമ്പളം: 9300​-34800 രൂപ. ഗ്രേഡ് പേ 4600 രൂപ.

10. ട്രെയിൻഡ് ഗ്രാഡ്വേറ്റ് ടീച്ചർ സോഷ്യൽ സയൻസ് 1 (ജനറൽ 1)
യോഗ്യത: ബിരുദവും രണ്ടുവർഷത്തെ എലിമെന്ററി എജ്യൂക്കേഷൻ ഡിപ്‌ളോമയും. അല്ലെങ്കിൽ 45 ശതമാനം മാർക്കോടെ ബിരുദവും ഒരുവർഷ ബി.എഡും. അല്ലെങ്കിൽ സീനിയർ സെക്കൻഡറിയും 50 ശതമാനം മാർക്കോടെ നാലുവർഷ ബി.എ/ബി.എസ്സി.എഡും.പ്രായപരിധി 30 വയസ്. സംവരണ വിഭാഗക്കാർക്ക് വയസിളവ് ചട്ടപ്രകാരം.ശമ്പളം: 9300-34800 രൂപ. ഗ്രേഡ് പേ 4600 രൂപ.

11. ട്രെയിൻഡ് ഗ്രാഡ്വേറ്റ് ടീച്ചർ സയൻസ് 1 (ഒ.ബി.സി 1)
യോഗ്യത: ബിരുദവും രണ്ടുവർഷത്തെ എലിമെന്ററി എജുക്കേഷൻ ഡിപ്‌ളോമയും. അല്ലെങ്കിൽ 45 ശതമാനം മാർക്കോടെ ബിരുദവും. ഒരുവർഷ ബി.എഡും. അല്ലെങ്കിൽ സീനിയർ സെക്കൻഡറിയും 50 ശതമാനം മാർക്കോടെ നാലുവർഷ ബി.എ/ബി.എസ്.സിഎഡും.

പ്രായപരിധി: 30 വയസ്. സംവരണവിഭാഗക്കാർക്ക് വയസിളവ് ചട്ടപ്രകാരം.ശമ്പളം: 9300​​​​-34800 രൂപ. ഗ്രേഡ് പേ 4600 രൂപ.

ഫീസ്: 50 രൂപ. ഏതെങ്കിലും ദേശാസ്‌കൃത ബാങ്കിൽ G​e​n​e​r​a​l​ ​M​a​n​a​g​e​r,​ ​C​o​r​d​i​t​e​ ​F​a​c​t​o​r​y,​ ​A​r​u​v​a​n​k​a​d​u​ ​എ​ന്ന​ ​പേ​രിൽ​ ​C​o​o​n​o​o​r​ ​o​r​ ​U​d​h​a​g​a​m​a​n​d​a​l​a​m​ ​(​O​c​t​y​)​യിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്ടായി ഫീസടയ്ക്കണം. എസ്.സി, എസ്.ടി വിഭാഗക്കാർക്കും വികലാംഗർക്കും വിമുക്തഭടന്മാർക്കും ഫീസില്ല.

അപേക്ഷ: ഇതോടൊപ്പം നൽകിയിരിക്കുന്ന മാതൃകയിൽ അപേക്ഷാഫാറം തയ്യാറാക്കി പൂരിപ്പിച്ച് അനുബന്ധ രേഖകൾ സഹിതം അയയ്ക്കണം.അപേക്ഷയിൽ പതിക്കുന്നത് കൂടാതെ രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോയും അപേക്ഷയ്‌ക്കൊപ്പം വയ്ക്കണം.

വിലാസം: T​h​e​ ​G​e​n​e​r​a​l​ ​M​a​n​a​g​e​r,​ ​C​o​r​   d​i​te ​F​a​c​t​o​r​y,​ ​A​r​u​v​a​n​k​a​d​u​ ,​ ​T​h​e​ ​N​i​l​g​i​r​i​s​ ​D​i​s​t​r​i​c​t,​ ​T​a​m​i​l​n​a​d​u​ ​P​i​n​-643202. അപേക്ഷാ കവറിന് പുറത്ത് അപേക്ഷിക്കുന്ന തസ്തികയേതെന്ന് വ്യക്തമാക്കണം. അവസാന തീയതി: ആഗസ്റ്റ് 7.
വെബ്: h​t​t​p​/​/​o​f​b​i​n​d​i​a.​g​o​v.​in

© 2024 Live Kerala News. All Rights Reserved.