ജമ്മുവിൽ മേഘവിസ്ഫോടനം: രണ്ട് കുട്ടികൾ മരിച്ചു

ബാൽതാൽ: ജമ്മു കാശ്മീരിലെ ബാൽതാലിലുള്ള അമർനാഥ് ബേസ് കാന്പിന് സമീപം മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ രണ്ട് കുട്ടികൾ മരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.

പതിമൂന്ന് വയസുള്ള ഒരു പെൺകുട്ടിയും പന്ത്രണ്ട് വയസുള്ള ആൺകുട്ടിയുമാണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു. 11 പേരെ കാണാതായി. ഇവരെ കണ്ടെത്താനായി തെരച്ചിൽ തുടർന്നുകൊണ്ടിരിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റവരെ ഹെലിക്കോപ്ടറിൽ ആശുപത്രിയിലെത്തിച്ചു.

മിന്നൽ പ്രളയത്തെ തുടർന്ന് ശ്രീമഗർ-ലേ ദേശീയപാത അടച്ചിട്ടതിനാൽ നിരവധി പേർ അവിടെ കുടുങ്ങി. അമർനാഥ് തീർത്ഥയാത്ര നടത്തുന്നവരെല്ലാം സുരക്ഷാതരാണെന്നാണ് റിപ്പോർട്ട്. 780 പേരെ സൈനിക കാന്പിലേക്ക് മാറ്റിയിട്ടുണ്ട്.

© 2025 Live Kerala News. All Rights Reserved.