സെക്രട്ടറിയേറ്റില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ മുഖ്യമന്ത്രിയുടെ നടപടിയെ വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മാധ്യമങ്ങള്‍ക്കെതിരെ നിയമം കൊണ്ടുവന്ന ജയ്പൂരല്ല തിരുവനന്തപുരമെന്ന് ഓര്‍ക്കണമെന്നും കാനം അഭിപ്രായപ്പെട്ടു.
പാര്‍ട്ടിക്കെതിരെ സിപിഎം നേതാക്കള്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങളെക്കുറിച്ചും കാനം പ്രതികരിച്ചു. ആര് വിമര്‍ശിച്ചാലും സിപിഐ മറുപടി നല്‍കും. മുന്നണിമര്യാദയെന്തെന്ന് സിപിഎം പറയട്ടെ. മന്ത്രി എം.എം.മണി ചരിത്രം പഠിക്കണമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.മാധ്യമങ്ങളെ വിലക്കിയത് വലിയ തെറ്റെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ പ്രതികരിച്ചു. നിയന്ത്രണം പുനപ്പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.