കൊച്ചിയില്‍ പ്രമുഖ നടി കാറില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍ കുറ്റപത്രം ബുധനാഴ്ചയ്ക്കകം സമര്‍പ്പിച്ചേക്കും. കുറ്റപത്രത്തിന്റെ കരട് നേരത്തേ തയ്യാറാക്കിയിരുന്നു. നിയമോപദേശകരുടെ നിര്‍ദ്ദേശങ്ങളള്‍ക്കനുസരിച്ചുള്ള മാറ്റങ്ങളാണ് ഇപ്പോള്‍ കുറ്റപത്രത്തില്‍ വരുത്തുന്നത്.
സംഭവം നടക്കുമ്പോള്‍ ദിലീപ് ചികിത്സയിലായിരുന്നുവെന്നാണ് മൊഴി നല്‍കിയത്. ഇത് സംബന്ധിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയിരുന്നു. എന്നാല്‍ ദിലീപ് ആശുപത്രിയില്‍ അഡ്മിറ്റായിരുന്നില്ലെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കിയ മൊഴി. ഇത് സംബന്ധിച്ച് കുറ്റപത്രത്തില്‍ അപാകതകള്‍ ഉണ്ടാകാതിരിക്കാനാണ് ദിലീപിനേയും സഹോദരനേയും കഴിഞ്ഞ ദിവസം വീണ്ടും ചോദ്യം ചെയ്തതെന്നാണ് ലഭിക്കുന്ന സൂചനകള്‍.മെഡിക്കല്‍ സര്‍ട്ടഫിക്കറ്റ് സംബന്ധിച്ച് പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്യുന്ന കാര്യം പൊലീസ് പരിഗണിക്കുന്നതായി വിവരമുണ്ട്. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്‍പ് രജിസ്റ്റര്‍ ചെയ്യാനാണ് നീക്കം. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഡോക്ടര്‍ കേസില്‍ സാക്ഷിയായേക്കും.