റിലയന്‍സ് കണക്ഷനില്‍ ഡിസംബര്‍ ഒന്നു മുതല്‍ ഫോണ്‍വിളികള്‍ ഇല്ല

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ വോയ്‌സ് കോള്‍ സേവനങ്ങള്‍ ഡിസംബര്‍ ഒന്നു മുതല്‍ നിര്‍ത്തലാക്കുന്നു. 4 ജി ഡേറ്റ സേവനങ്ങള്‍ മാത്രമാകും ഇനിമുതല്‍ റിലയൻസ് വരിക്കാർക്ക് ലഭ്യമാവുക. ആന്ധ്രാപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, കര്‍ണ്ണാടക, കേരളം തുടങ്ങി എട്ടു ടെലികോം സര്‍ക്കിളുകളില്‍ റിലയന്‍സിന്റെ 2ജി,4ജി സേവനം ലഭ്യമാകും.
വോയ്‌സ്‌കോള്‍ സേവനം നിര്‍ത്തലാക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടികള്‍ എല്ലാംതന്നെ റിലയന്‍സ് പൂര്‍ത്തിയാക്കിയതായി ടെലികോം റെഗുലേറ്ററി അതോറിറ്റി [ ട്രായ്] അറിയിച്ചു. 2017 ഡിസംബര്‍ 31 വരെ പോര്‍ട്ട് ചെയ്യാനുള്ള അവസരം ഉപഭോക്താക്കള്‍ക്ക് നല്‍കണമെന്ന ട്രായ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് കണക്ഷന്‍ പോര്‍ട്ട് ചെയ്യാന്‍ ഡിസംബര്‍ 31 വരെ റിലയൻസ് സമയം നല്‍കിയിട്ടുണ്ട്.

46,000 കോടിയോളം രൂപ കടബാധ്യതയുണ്ട് റിലയന്‍സ് കമ്മ്യൂണിക്കേഷന്. കടബാധ്യതയെത്തുടര്‍ന്ന് എയര്‍ലെസുമായി ലയനം നടത്താനുള്ള ശ്രമം റിലയന്‍സ് ഉപേക്ഷിച്ചിരുന്നു. തുടര്‍ന്നാണ് വോയ്‌സ് കോള്‍ സേവനം നിര്‍ത്തലാക്കാന്‍ റിയലന്‍സ് തീരുമാനിച്ചത്.