ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്‍പ് പുറത്ത് വിടാനായി ബിജെപി തനിക്കെതിരെ വ്യാജ ലൈംഗികസീഡികള്‍ നിര്‍മിക്കുന്നുവെന്ന് സൂചന ലഭിച്ചുവെന്ന് പട്ടേല്‍ സമരനായകന്‍ ഹര്‍ദ്ദിക് പട്ടേല്‍. തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് അത് പുറത്ത് വിട്ട് തന്റെ പേര് കളങ്കപ്പെടുത്താന്‍ ബിജെപി ശ്രമിച്ചേക്കും.
ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ വോട്ട് പിടിക്കാന്‍ ബിജെപി തനിക്ക് എതിരെയുള്ള വ്യാജലൈംഗിക സിഡി നിര്‍മിക്കുന്നുവെന്നാണ് ഹാര്‍ദ്ദിക് പട്ടേല്‍ ആരോപിക്കുന്നത്. വിവരം എവിടെ നിന്ന് ലഭിച്ചുവെന്ന ചോദ്യത്തിന് അത് ബിജെപിയുടെ തനിസ്വഭാവമാണെന്ന് ഹാര്‍ദ്ദിക് പട്ടേല്‍ മറുപടി നല്‍കി. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷിനില്‍ ബിജെപി കൃത്രിമത്വം നടത്തിയേക്കുമെന്നും ഹാര്‍ദിക് ആരോപിച്ചു. അനധികൃത മാര്‍ഗങ്ങളില്‍ കൂടിയാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നതെന്നും ഹാര്‍ദിക് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പറഞ്ഞു.
എന്നാല്‍ ഹാര്‍ദികിന്റെ ആരോപണങ്ങളെക്കുറിച്ച് ബിജെപി ഗുജറാത്ത് അധ്യക്ഷന്‍ ജിത്തു വഗാനി പ്രതികരിച്ചില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഹാര്‍ദിക് കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.