കശ്മീരിൽ യുവമോർച്ചാ നേതാവിനെ കഴുത്തറത്തു കൊന്നു

ജമ്മു കശ്മീരിലെ ഷോപിയാനില്‍ യുവമോർച്ചാ നേതാവിനെ കഴുത്തറത്തു കൊന്നു. കിലോരയിലെ തോട്ടത്തിലാണ് യുവമോർച്ചാ നേതാവ് ഗൗഹര്‍ അഹമ്മദ് ബട്ടിന്റെ (30) മൃതദേഹം കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്.
തീവ്രവാദികളാണ് കൊലപാതകത്തിന് പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു. അതിനിടെ പുല്‍വാമയില്‍ തിരച്ചിലിനിടെയുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പട്ടാളക്കാരും ഒരു തീവ്രവാദിയും കൊല്ലപ്പെട്ടു. സംബുര ഗ്രാമത്തില്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്.തീവ്രവാദികളില്‍ രണ്ടുപേര്‍ രക്ഷപ്പെട്ടതായി സുരക്ഷാ സേന അറിയിച്ചു. ഭാരതീയ ജനതാ യുവമോര്‍ച്ചാ ജില്ലാ പ്രസിഡന്റാണ് കൊല്ലപ്പെട്ട ഗൗഹര്‍ അഹമ്മദ് ബട്ട്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഗൗഹറിന്റെ മരണത്തില്‍ അനുശോചിച്ചു.