ജിഷ്ണു പ്രണോയ് കേസ്; അന്വേഷണ ഉത്തരവ് കിട്ടിയില്ലെന്ന് സിബിഐ

ജിഷ്ണു കേസിൽ അന്വേഷണ ഉത്തരവ് കിട്ടിയിട്ടില്ലെന്നും ഏറ്റെടുക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും സിബിഐ വ്യക്തമാക്കി. എന്നാൽ ചൊവ്വാഴ്ച്ചയ്ക്കകം സിബിഐ നിലപാട് അറിയിക്കണമെന്നും ഇല്ലെങ്കിൽ സ്വന്തം നിലയ്ക്ക് ഉത്തരവിറക്കുമെന്നും സുപ്രീം കോടതി അറിയിച്ചു.
കേസിൽ ചൊവ്വാഴ്ച കോടതി വിശദമായ വാദം കേൾക്കും. കേസ് സിബിഐയ്ക്ക് വിട്ടു എന്ന് പറയുന്നുണ്ടെങ്കിലും സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ഇതുവരെ കിട്ടിയില്ലെന്നും സിബിഐ കോടതിയെ അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.