എണ്ണകമ്പനികളുടെ ഇരുട്ടടി വീണ്ടും; പാചകവാതക വില കുത്തനെ കൂട്ടി

പാചകവാതക വില കുത്തനെ കൂട്ടി.എണ്ണ വിതരണ കമ്പനികളുടെതീരുമാനപ്രകാരമാണ് വിലവർധിപ്പിച്ചത്. സബ്സിഡിയുള്ള സിലിണ്ടറിന് 94 രൂപയാണ് വർധിപ്പിച്ചു. ഇതോടെ സബ്സിഡിയുള്ള സിലിണ്ടറിന്റെ വില 729 രൂപയായി.
വാണിജ്യാവശ്യങ്ങൾക്കുള്ള ഗ്യാസിന്സിലിണ്ടറിന് 149 രൂപയും വർധിപ്പിച്ചു. ഇതോടെ വാണിജ്യാവശ്യങ്ങക്കുള്ള സിലിണ്ടർ വില 1289 രൂപയായി ഉയർന്നു. കഴിഞ്ഞ മാസം ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 49 രൂപയും വാണിജ്യാവശ്യങ്ങൾക്കുള്ള വാതകത്തിന് 94 രൂപയും ഉയർത്തിയിരുന്നു. മെയ് മാസത്തിനു ശേഷം ആറ് തവണയാണ് വില വർധിപ്പിച്ചിരിക്കുന്നത്. പാചക വാതകത്തിന്റെ സബ്സിഡി 2018 മാർച്ച് മാസത്തോടെ പൂർണ്ണമായും ഒഴിവാക്കാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി കൂടിയാണ് അടിക്കടി വില ഉയർത്തുന്നത്. ഇന്ത്യൻ എണ്ണ വിപണിയിലേക്ക് വിദേശത്തു നിന്നുള്ള നിരവധി കമ്പനികൾ നിക്ഷേപം നടത്താൻ ഒരുങ്ങുകയാണ്. അടുത്തിടെയാണ് സൗദി അറേബ്യയിലെ അരാംകൊ എന്ന ഭീമൻ കമ്പനി ഇന്ത്യൻ മാർക്കറ്റിൽ 60000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചത്.