നടിയെ ആക്രമിച്ച കേസിൽ മുഖ്യ സാക്ഷി മൊഴി മാറ്റി. സാക്ഷിയുടെ പുതിയ മൊഴി ദിലീപിന് അനുകൂലമാണ്. കേസിലെ പ്രതി സുനിൽകുമാർ ലക്ഷ്യയിൽ വന്നിട്ടില്ലെന്നാണ് മൊഴി നൽകിയിട്ടുള്ളത്.
ലക്ഷ്യയിലെ ജീവനക്കാരനാണ് കോടതിയിൽ മൊഴി മാറ്റിയത്. എന്നാൽ മൊഴിമാറ്റത്തെ കുറിച്ച് പോലീസ് അന്വേഷിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.