ചവറ കെഎംഎംഎല്ലിന് സമീപം പഴക്കംചെന്ന ഇരുമ്പുപാലം തകര്‍ന്ന് ഒരു മരണം; അന്‍പതോളം പേര്‍ക്ക് പരിക്ക്

കൊല്ലം ചവറയില്‍ പഴക്കം ചെന്ന ഇരുമ്പുപാലം തകര്‍ന്ന് ഒരു മരണം. ചവറ കെഎംഎംഎല്‍ യൂണിറ്റിലേക്കുളള പാലമാണ് തകര്‍ന്നത്. ചവറ സ്വദേശിയായ ശ്യാമള ദേവിയാണ് മരിച്ചത്. കെഎംഎംഎല്‍ സ്‌പോഞ്ച് യൂണിറ്റിലെ ജീവനക്കാരിയാണ് ശ്യാമള ദേവി. ജീവനക്കാര്‍ ഉള്‍പ്പെടെ അന്‍പതോളം പേര്‍ക്ക് പരിക്കേറ്റു. മുപ്പതോളം പേരുടെ നില ഗുരുതരമാണ്. ഇവരെ കൊല്ലത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
കെഎംഎംഎല്ലിന്റെ മുഖ്യ ഓഫീസിന് മുന്നില്‍ സമരത്തില്‍ പങ്കെടുത്ത് മടങ്ങിയവരായിരുന്നു അപകടത്തില്‍പ്പെട്ടത്. അപകടം നടക്കുമ്പോള്‍ പാലത്തില്‍ അഞ്ഞൂറോളം പേരുണ്ടായിരുന്നു. പാലം തകര്‍ന്ന് വെള്ളത്തിലേക്കാണ് ആളുകള്‍ വീണത്. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്.

© 2024 Live Kerala News. All Rights Reserved.