ടി.പി. ചന്ദ്രശേഖരന്‍വധക്കേസ് അന്വേഷണത്തെ ഭയക്കുന്നില്ലെന്ന് പി.മോഹനന്‍

 

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍വധക്കേസ് അന്വേഷണത്തെ ഭയക്കുന്നില്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയ വിരോധം തീര്‍ക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും പി. മോഹനന്‍ പറഞ്ഞു. ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രത്യേക കോടതി കുറ്റവിമുക്തനാക്കിയ നേതാവാണ് പി.മോഹനന്‍. കേസില്‍ 19 മാസം മോഹനന്‍ റിമാന്‍ഡില്‍ കഴിഞ്ഞിട്ടുണ്ട്. ടി.പി. വധവുമായി ബന്ധപ്പെട്ട ഗൂഡാലോചന കേസിന്റെ അന്വേഷണം തുടരുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ഉത്തരമേഖലാ എഡിജിപിയ്ക്കായിരിക്കും അന്വേഷണ ചുമതലയെന്നും അദ്ദേഹം അറിയിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.