വെള്ളിയാഴ്ച തിയേറ്ററുകളിലെത്തിയ മോഹന്‍ലാല്‍ ചിത്രം വില്ലന്റെ രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ യുവാവ് പൊലീസ് പിടിയില്‍. കണ്ണൂര്‍ ചെമ്പന്തൊട്ടി സ്വദേശിയായ മുപ്പത്തിമൂന്നുകാരനാണ് പിടിയിലായത്. ചിത്രത്തിന്റെ രംഗങ്ങള്‍ യുവാവ് മൊബൈലില്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ട വിതരണക്കാരുടെ പ്രതിനിധി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
രാവിലെ എട്ടിന് കണ്ണൂര്‍ സവിത തിയേറ്ററില്‍ ഫാന്‍സിന് വേണ്ടി പ്രത്യേകം ഷോ ഒരുക്കിയിരുന്നു. തിയേറ്ററിലെ നാനൂറോളം സീറ്റുകളും ഫാന്‍സുകള്‍ കൈയടക്കിയിരുന്നു. ഇതിനിടെയാണ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങള്‍ യുവാവ് മൊബൈലില്‍ പകര്‍ത്തിയത്. ഇത് ശ്രദ്ധയില്‍പ്പെട്ട മാക്‌സ് ലാബിന്റെ പ്രതിനിധി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.മോഹന്‍ലാല്‍-മഞ്ജു വാര്യര്‍ ജോഡികളായി എത്തുന്ന ബി ഉണ്ണികൃഷ്ണന്‍ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ നോക്കികാണുന്നത്. മിക്ക തിയേറ്ററുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.