പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു

പ്രശസ്ത സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു. 77 വയസായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ 7.40 ഓടെയായിരുന്നു അന്ത്യം. ഏറെ കാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാകുകയായിരുന്നു. പുലര്‍ച്ചെ രക്തസമ്മര്‍ദ്ദം ഉയര്‍ന്ന് ആരോഗ്യനില കൂടുതല്‍ വഷളാകുകയായിരുന്നു.
1980 ല്‍ സ്മാരക ശിലകള്‍ എന്ന നോവലിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. ‘മലമുകളിലെ അബ്ദുള്ള’ എന്ന ചെറുകഥയ്ക്ക് 1975ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. 2010ല്‍ കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പും നേടി.

1940 ഏപ്രിലില്‍ വടകരയിലാണ് ജനനം. തലശേരി ബ്രണ്ണന്‍ കോളെജിലും അലിഗഢ് മുസ്ലീം സർവ്വകലാശാലയിലും ആയിരുന്നു വിദ്യാഭ്യാസം. എംബിബിഎസ് ബിരുദം നേടിയിട്ടുണ്ട്. കുറച്ചുകാലം സൗദിയിലെ ദമാം എന്ന സ്ഥലത്ത് ജോലിനോക്കി. നിരവധി നോവലുകളും ചെറുകഥകളും രചിച്ചിട്ടുണ്ട്. യാത്രാവിവരണത്തിലും അദ്ദേഹം മികവ് തെളിയിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.