ജിഎസ്ടിയുടെ ഗുണം മുഖ്യമായി കിട്ടുക ഉപഭോക്താക്കള്‍ക്ക്; വാഗ്ദാനങ്ങള്‍ ആവര്‍ത്തിച്ച് നരേന്ദ്ര മോഡി

ജിഎസ്ടി യുടെ ഗുണം മുഖ്യമായി ലഭിക്കുന്നത് ഉപഭോക്താക്കള്‍ക്കെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഡല്‍ഹിയില്‍ ഉപഭോക്തൃ സംരക്ഷണത്തെക്കുറിച്ചുള്ള രാജ്യാന്തര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിഎസ്ടി വന്നത് വഴി ഉത്പന്നങ്ങളുടെ വില കുറയും, ഇതിന്റെ നേട്ടം ലഭിക്കുക ഉപഭോക്താക്കള്‍ക്ക് തന്നെയാകുമെന്നും അദ്ദേഹം പറഞ്ഞു.
ഉപഭോക്താക്കളുടെ സംരക്ഷണം സര്‍ക്കാരിന് മുഖ്യമാണ്. അതിനാല്‍തന്നെ ഉപഭോക്തൃ സംരക്ഷണത്തിനുള്ള പുതിയ നിയമങ്ങള്‍ രൂപകല്‍പ്പനയിലാണ്. അതിന്റെ പ്രധാന ഭാഗമാണ് ഉപഭോക്തൃ ശാക്തീകരണം. തെറ്റിധാരണ പരത്തുന്ന പരസ്യങ്ങള്‍ക്കുമേല്‍ നിയമം കര്‍ശനമാക്കുമെന്നും മോഡി വ്യക്തമാക്കി.

ആധാര്‍ ജനങ്ങള്‍ക്ക് അര്‍ഹമായത് നേടിയെടുക്കാന്‍ പ്രാപ്തമാക്കുന്നതാണെന്ന് മോഡി പറഞ്ഞു. മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള നീക്കം രാജ്യത്താകമാനം കടുത്ത വിമര്‍ശനങ്ങള്‍ക്ക് വഴി തുറന്നിരുന്നു. മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കില്ലെന്നം ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇന്നലെ പറഞ്ഞിരുന്നു.

© 2024 Live Kerala News. All Rights Reserved.