മുംബൈയിലെ ചേരിയില്‍ വന്‍ തീപിടുത്തം മുംബൈയിലെ ചേരിയില്‍ വന്‍ തീപിടുത്തം. ബാന്ദ്ര ലോക്കല്‍ ട്രെയിന്‍ സ്‌റ്റേഷനു സമീപം ബെരാംപാഡയിലെ ചേരിയിലാണ് തീപിടുത്തമുണ്ടായത്. വ്യാഴാഴ്ച വൈകീട്ട് 3.45 ഓടെയാണ് സംഭവം.
തീ പിടുത്തത്തില്‍ നിരവധി വീടുകള്‍ കത്തിനശിച്ചു. ബാന്ദ്ര റെയില്‍വേ സ്റ്റേഷനിലെ കാല്‍നടപ്പാലത്തിന്റെ ഒരു ഭാഗവും കത്തിയമര്‍ന്നു. പതിനാറിലേറെ ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. വാട്ടര്‍ ടാങ്കുകളില്‍ വെള്ളം എത്തിച്ചും തീ അണക്കാന്‍ ശ്രമം നടക്കുന്നുണ്ട്. തീ നിയന്ത്രണ വിധേയമായതായി അധികൃതര്‍ അറിയിച്ചു.
സ്റ്റേഷനില്‍ തിരക്കുള്ള സമയത്താണ് തീ പിടിച്ചത്. പ്രധാന റെയില്‍ പാതകളിലൊന്നായ ഹാര്‍ബര്‍ ലൈനിലൂടെയുള്ള ഗതാഗതം ഏറെ സമയം നിര്‍ത്തിവെച്ചു. ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല. ചേരിയിലെ താമസക്കാരെ ഒഴിപ്പിക്കുന്നത് തുടരുകയാണ്.