കോണ്‍ഗ്രസ്സിലേക്കില്ല, ബിജെപിയെ തോല്‍പ്പിക്കാന്‍ പോരാടും: നയം വ്യക്തമാക്കി ജിഗ്നേഷ് മേവാനി

അല്‍പേഷ് താക്കൂറിന് പിന്നാലെ ദളിത് നേതാവ് ജിഗ്നേഷ് മേവാനിയും തങ്ങളോടൊപ്പം ചേരുമെന്ന കോണ്‍ഗ്രസ്സിന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി. ഒരു പാര്‍ട്ടിയിലും ചേരാന്‍ താത്പര്യമില്ലെന്ന് കോണ്‍ഗ്രസ്സിന്റെ ക്ഷണം നിരസിച്ചുകൊണ്ട് ജിഗ്നേഷ് വ്യക്തമാക്കി.
ബിജെപിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസില്‍ ചേരേണ്ട ആവശ്യമില്ല. ഞാന്‍ ഏതെങ്കിലും രാഷ്ടീയപാര്‍ട്ടിയുടെ ഭാഗമാവാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ ഭരണഘടനാ വിരുദ്ധമായ, ദളിതനും പട്ടാഡികള്‍ക്കും യുവാക്കള്‍ക്കും എതിരായ തൊഴിലാളിവിരുദ്ധ പാര്‍ട്ടിയായ ബിജെപിക്കെതിരെ ഞാന്‍ നിലനില്‍ക്കും. ബിജെപിക്കെതിരെ പോരാടുകയാണ് തന്റെ ദൗത്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘എല്ലാവരുടെയും കൂടെ, എല്ലാവര്‍ക്കും വികസന’മെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനം ഗുജറാത്തില്‍ പരാജയമായിരുന്നു. 6 കോടിയോളം വരുന്ന ഗുജറാത്തിലെ ജനത രണ്ടു പതിറ്റാണ്ട് സംസ്ഥാനം ഭരിച്ച ബിജെപി ഭരണകൂടത്തെ താഴെയിറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനര്‍ത്ഥം കോണ്‍ഗ്രസിനെ പിന്തുണയ്ക്കണമെന്നല്ലെന്നും ജിഗ്നേഷ് പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.