സുരക്ഷാ ‘ആശങ്ക’; ദിലീപിന് സ്വകാര്യ സുരക്ഷാ സേനയുടെ സംരക്ഷണം

ബോളിവുഡ് നടന്‍മാരുടെ രീതിയില്‍ ദിലീപും സ്വന്തം സുരക്ഷയ്ക്ക് സ്വകാര്യ സുരക്ഷാ സേനയുടെ സഹായം തേടി. ഗോവ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന തണ്ടര്‍ഫോഴ്‌സ് എന്ന സ്ഥാപനത്തിന്റെ സഹായമാണ് ദിലീപ് തേടിയത്. ദിലീപിനെതിരായ കയ്യേറ്റങ്ങള്‍ തടയുകയും ഇവരെ പോലീസില്‍ ഏല്‍പ്പിക്കുകയുമാണ് സുരക്ഷാ സേനയുടെ ചുമതല.മൂന്ന് പേരെ ഇതിനോടകം തന്നെ ദിലീപ് നിമയിച്ചിട്ടുണ്ട്. പ്രതിമാസം അരലക്ഷം രൂപയാണ് മൂന്ന് പേര്‍ക്കുമായി നല്‍കുന്നത്. 24 മണിക്കൂറും സുരക്ഷാ ഭടന്മാര്‍ ജോലിയിലുണ്ടാകും. റിട്ടയേര്‍ഡ് ഐപിഎസ് ഓഫീസര്‍ പിഎ വല്‍സനാണ് തണ്ടര്‍ഫോഴ്‌സിന്റെ കേരളത്തിലെ ചുമതല.

കേരളം, ഗോവ, കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രാ പ്രദേശ്, ഗുജറാത്ത്, ഡല്‍ഹി, മധ്യപ്രദേശ്, പോണ്ടിച്ചേരി, ദുബായ് എന്നിവിടങ്ങളിലായി സുരക്ഷാ ജോലികള്‍ ചെയ്യുന്ന സ്വകാര്യ സ്ഥാപനമാണ് തണ്ടര്‍ഫോഴ്‌സ്. കേരള സ്വദേശി നാവികസേന മുന്‍ ഓഫീസര്‍ അനില്‍ നായരാണ് തണ്ടര്‍ഫോഴ്‌സ് സുരക്ഷാ ഏജന്‍സിയുടെ ഉടമ.

© 2024 Live Kerala News. All Rights Reserved.