‘സോളാര്‍ കേസില്‍ യുഡിഎഫ് സര്‍ക്കാരിന് വീഴ്ച പറ്റി’; ഉമ്മന്‍ ചാണ്ടിയുടെ ഓഫീസ് ജാഗ്രത പുലര്‍ത്തിയില്ലെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി

സോളാര്‍ കേസ് കൈകാര്യം ചെയ്യുന്നതില്‍ യുഡിഎഫ് സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് കെപിസിസി രാഷ്ട്രീയ കാര്യ സമിതിയില്‍ വിഎം സുധീരന്‍. കേസുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടിയുടെ ഓഫീസ് ജാഗ്രത പുലര്‍ത്തിയില്ലെന്നും രാഷ്ട്രീയകാര്യസമിതിയില്‍ വിമര്‍ശനം. അതേസമയം, കേസ് ഒറ്റക്കെട്ടായി നേരിടുമെന്നും സമിതിയില്‍ തീരുമാനിച്ചു.
പ്രത്യേക സമര പരിപാടികള്‍ക്കില്ലെന്നും റിപ്പോര്‍ട്ട് ലഭിച്ചു പഠിച്ച ശേഷം മറുപടി നല്‍കാമെന്നും കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍ വ്യക്തമാക്കി. കേസ് രാഷ്ട്രീയപരമായും നിമയപരമായും കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നേരിടും. കേസില്‍ നിയമവിദഗ്ധരുമായി ആലോചിച്ചു നടപടിയെടുക്കുമെന്നും ഹസന്‍ വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് ഉമ്മന് ചാണ്ടിക്കു നേരെയുള്ള ലൈംഗികാരോപണം വിശ്വസിക്കുന്നില്ലെന്നും കേസ് നിയമപരമായി നേരിടുന്നതില്‍ വിശ്വാസമില്ലെന്നും സുധീരന്‍ പറഞ്ഞു. കമ്മീഷനെ നിയമിച്ചതില്‍ വീഴ്ച പറ്റിയെന്നും രാഷ്ട്രീയ കാര്യസമിതി വിലയിരുത്തി.

© 2024 Live Kerala News. All Rights Reserved.