ഹരിദ്വാര്‍ ട്രെയിനില്‍ യാത്രചെയ്ത കുടുംബത്തെ മയക്കുമരുന്ന് കലര്‍ന്ന ജ്യൂസ് നല്‍കി കൊള്ളയടിച്ചു

ഉത്തര്‍പ്രദേശില്‍ മീററ്റിനടുത്ത് ഹരിദ്വാര്‍ എക്‌സ്പ്രസ്സില്‍ അക്രമിസംഘം യാത്രക്കാരുടെ സ്വര്‍ണവും പണവും മൊബൈല്‍ഫോണും കൊള്ളയടിച്ചു. ഹരിദ്വാറില്‍ മരണാനന്തരചടങ്ങുകള്‍ കഴിഞ്ഞു നാട്ടിലേക്കു വരികയായിരുന്ന വിദ്യാനഗര്‍ സ്വദേശിയായ സഞ്ജയ് ജയ്‌സ്വാള്‍, ഇയാളുടെ ഭാര്യ, മകന്‍, മാലാ റോഡ് സ്വദേശിയായ രാജേഷ് സെയ്ന്‍ ,ഇയാളുടെ സഹോദന്‍ എന്നിവരെയാണ് അക്രമിസംഘം കൊള്ളയടിച്ചത്.
കോടാ റെയില്‍വേസ്‌റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോഴാണ് കൊള്ളയടിക്കപ്പെട്ട വിവരം ഇവര്‍ അറിയുന്നത്. ഇവര്‍ നല്‍കിയ പരാതിയില്‍ റെയില്‍വേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുടുംബത്തോടൊപ്പം യാത്ര ചെയ്തിരുന്ന അപരിചിതന്‍ മയക്കുമരുന്ന് കലര്‍ന്ന ജ്യൂസ് നല്‍കി ബോധം കെടുത്തിയാണ് ഇവരെ കൊള്ളയടിച്ചതെന്ന് കൊടാ റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥന്‍ ഗംഗാ സഹയ് പറഞ്ഞു.

മയക്കുമരുന്ന് കലര്‍ന്ന ജ്യൂസ് കഴിച്ച് അബോധാവസ്ഥയിലായിരുന്ന കുടുംബങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും സഹയ് കൂട്ടിച്ചേര്‍ത്തു.

© 2025 Live Kerala News. All Rights Reserved.