സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ വിസമ്മതിച്ച മജിസ്‌ട്രേറ്റിനെതിരെ വിഎസിന്റെ പരാതി; ചീഫ്ജസ്റ്റിസിന് കത്തയച്ചു

സോളാര്‍ കേസില്‍ സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ വിസമ്മതിച്ച മജിസ്‌ട്രേറ്റിനെതിരെ പരാതി. മുതിര്‍ന്ന സിപിഐഎം നേതാവ് വി.എസ് അച്യുതാനന്ദനാണ് മജിസ്‌ട്രേറ്റ് എന്‍.വി രാജുവിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയത്. രാജുവിനെതിരായ അന്വേഷണം ഹൈക്കോടതി അവസാനിപ്പിച്ചിരുന്നുവെന്നും യുഡിഎഫ് സര്‍ക്കാര്‍ മജിസ്‌ട്രേറ്റിന് സ്ഥാനക്കയറ്റം നല്‍കിയിരുന്നുവെന്നും വിഎസ് ചീഫ് ജസ്റ്റിസിന് അയച്ച കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. എന്‍.വി രാജുവിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിഎസിന്റെ പരാതി.

© 2025 Live Kerala News. All Rights Reserved.