ആരോഗ്യത്തിനു ഹാനീകരം; 6000 മരുന്നുകൾ കേന്ദ്രസർക്കാർ നിരോധിച്ചു

പ്രമേഹം, പനി, ചുമ എന്നിവയ്ക്കുൾപ്പടെ നിലവിൽ ഉണ്ടായിരുന്ന ആറായിരത്തോളം ബ്രാൻഡഡ് മരുന്നുകൾ കേന്ദ്ര സർക്കാർ നിരോധിച്ചു. പല വിഭാഗങ്ങളിലായി സാധാരണക്കാർ ഉപയോഗിക്കുന്ന 444 മരുന്ന് സംയുക്ത കേന്ദ്രങ്ങളാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വീണ്ടും നിരോധിച്ചത്. കഴിഞ്ഞ വർഷം ഏർപ്പെടുത്തിയ നിരോധനത്തിനെതിരെ നടന്നുവന്ന കേസുകളിൽ സുപ്രീം കോടതി സ്റ്റേ ചെയ്തതോടെയാണ് വീണ്ടും നിരോധനം ബാധകമായത്.
നിരോധന പരിധിയിൽ ഉള്ള ആറായിരത്തോളം മരുന്നുകൾ ഇനി നിർമ്മിക്കാനോ വിൽക്കാനോ സാധിക്കില്ല. പാരസെറ്റമോൾ, കഫീൻ, അമോക്സിസിലിൻ എന്നിവയ്ക്കൊപ്പം വിവിധ സംയുക്തങ്ങൾ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നവിധം കൂട്ടിച്ചേർത്ത മരുന്നുകൾക്കാണു നിരോധനം ഏർപ്പെടുത്തിയത്.

© 2024 Live Kerala News. All Rights Reserved.