ഇന്ത്യയിലെ ഏറ്റവും നശിച്ച ഭരണം കേരളത്തിലെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. ക്രിസ്ത്യാനികൾക്കും മുസ്ലിമുകൾക്കും ഒരുപോലെ സംരക്ഷണം ലഭിക്കുന്ന നാടാണ് നമ്മുടെ രാജ്യം. മോഡി അധികാരത്തിൽ എത്തിയാൽ വർഗീയ കലാപം ഉണ്ടാകുമെന്ന് പറഞ്ഞവർക്ക് തെറ്റി. മൂന്നര വർഷമായിട്ടും ഇതുവരെ രാജ്യത്ത് ഒരു പള്ളി പോലും ആക്രമിക്കപ്പെട്ടില്ല.
എന്നാൽ രാജ്യം കണ്ട ഏറ്റവും നശിച്ച ഭരണമാണ് കേരളത്തിലേതെന്നും കൊലപാതകങ്ങൾ നടത്തി സിപിഐ എം നാടിനു പേരുദോഷമുണ്ടാക്കിയെന്നും കണ്ണന്താനം പറഞ്ഞു. പത്തനംതിട്ടയിൽ ജനരക്ഷായാത്രയുടെ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദിയുടെ വികസന സ്വപനം രാജ്യം മുഴുവന്‍ ഏറ്റുവാങ്ങി. നരേന്ദ്ര മോഡി അധികാരത്തിലെത്തുമ്പോള്‍ രാജ്യത്തെ 67% ആളുകള്‍ക്കും പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യങ്ങളില്ലായിരുന്നു. മോദിയുടെ സ്വപ്‌നം കേരള ജനത ഏറ്റെടക്കുന്ന കാലം അടുത്തെത്തി എന്നതിനു തെളിവാണു ജന രക്ഷാ യാത്രയ്ക്കു ലഭിക്കുന്ന സ്വീകരണമെന്നും അദ്ദേഹം പറഞ്ഞു.