ഗൗരി ലങ്കേഷിന്റെ കൊലപാതകം: പ്രതികളെ തിരിച്ചറിഞ്ഞെന്ന് അന്വേഷണം സംഘം; രേഖാചിത്രം പുറത്ത് വിട്ടു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞെന്ന് അന്വേഷണ സംഘം. മൂന്ന് പ്രതികളെയാണ് തിരിച്ചറിഞ്ഞത്. മൂന്ന് പ്രതികളുടെ രേഖാചിത്രം അന്വേഷണ സംഘം പുറത്ത് വിട്ടു. ഇതില്‍ രണ്ടു പേര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കുളളവരാണ്. പ്രതികളെ പിടികൂടാന്‍ പൊലീസ് പൊതുജനങ്ങളുടെ സഹായം തേടി.
സെപ്തംബര്‍ അഞ്ചിനാണ് ബംഗളുരുവില്‍ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ സംഘം വീടിനുമുന്നില്‍ വെച്ച് വെടിയുതിര്‍ക്കുകയായിരുന്നു. തലയിലും നെഞ്ചിലും വെടിയേറ്റ് അവര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു.

© 2025 Live Kerala News. All Rights Reserved.