20 സർവകലാശാലകളെ ലോക നിലവാരമുള്ളതാക്കാൻ 10,000 കോടിയുടെ പദ്ധതി

പതിനായിരം കോടി രൂപ മുടക്കി രാജ്യത്തെ 20 സർവകലാശാലകളെ ലോകോത്തര നിലവാരമുള്ളതാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. നിലവിൽ, ലോകത്തെ ആദ്യത്തെ 500 സർവകലാശാലകളിൽ ഒന്ന് പോലും ഇന്ത്യയിൽ നിന്നില്ലെന്ന പരിതാപകരമായ അവസ്ഥ മാറ്റുന്നതിനാണ് സർക്കാർ തയാറെടുക്കുന്നതെന്ന് ബിഹാറിലെ പട്ന യൂണിവേഴ്സിറ്റിയുടെ നൂറാം വാർഷിക ആഘോഷ ചടങ്ങിൽ അദ്ദേഹം പറഞ്ഞു. 10 സ്വകാര്യ സർവകലാശാലകളെയും 10 സർക്കാർ സർവകലാശാലകളെയുമാണ് ഇതിനായി തിരഞ്ഞെടുക്കുക.
അഞ്ചു വർഷം കൊണ്ടാണ് പദ്ധതി നടപ്പാക്കുക എന്ന് അദ്ദേഹം വ്യക്തമാക്കി. പ്രത്യേകം നിയമിക്കുന്ന വിദഗ്ദ്ദ സമിതിയായിരിക്കും പദ്ധതിക്കായി യുണിവേഴ്സിറ്റികളെ തെരഞ്ഞെടുക്കുക. ഒരു തരത്തിലുള്ള രാഷ്ട്രീയ ഇടപെടലും ഇതിലുണ്ടാകില്ല. ഐ. ഐ. എമ്മുകളെ സർക്കാർ നിയന്ത്രണങ്ങളിൽ നിന്നും പൂർണ്ണമായും മുക്തമാക്കി കൂടുതൽ പ്രവർത്തന സ്വാതന്ത്ര്യം അനുവദിക്കും – പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

© 2022 Live Kerala News. All Rights Reserved.