സംസ്ഥാനത്ത് രണ്ടു ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഫിലിപ്പീന്‍സ് തീരത്തെ ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണം. തീരപ്രദേശങ്ങളിലും മലയോരമേഖലകലകളിലും കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ദുരന്ത നിവാരണ അതോറിറ്റി ജില്ലാതല ജാഗ്രത നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.
രാത്രികാലങ്ങളില്‍ തീരപ്രദേശങ്ങളിലും മലയോരമേഖലകലകളിലും മഴ ശക്തമാകാം. ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യത കല്‍പ്പിക്കുന്നതിനാല്‍ ഉരുള്‍പൊട്ടലും വെള്ളക്കെട്ടും മണ്ണിടിച്ചിലുമടക്കം അടിയന്തര സാഹചര്യം നേരിടാന്‍ ജില്ലാതല ജാഗ്രതാ സമിതികള്‍ സജ്ജമാകണമെന്ന് മുന്നറിയിപ്പുണ്ട്. തുലാവര്‍ഷത്തിന് മുന്നോടിയായി പെയ്യുന്ന മഴ അഞ്ച് ദിവസം കൂടി ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക് കൂട്ടല്‍. അതുകഴിഞ്ഞാല്‍ മാത്രമെ വടക്ക് കിഴക്കന്‍ കാലവര്‍ഷം കേരളത്തിലെത്തൂ.

© 2022 Live Kerala News. All Rights Reserved.