‘കോണ്‍ഗ്രസ് സഖ്യം അടഞ്ഞ അധ്യായമല്ല; കേന്ദ്രകമ്മിറ്റി തീരുമാനിക്കട്ടെ’; നിലപാടിലുറച്ച് സീതാറാം യെച്ചൂരി

കോണ്‍ഗ്രസ് സഖ്യം അടഞ്ഞ അധ്യായമല്ലെന്ന് വ്യക്തമാക്കി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇക്കാര്യത്തില്‍ അവസാന തീരുമാനം എടുക്കേണ്ടത് കേന്ദ്രകമ്മിറ്റിയാണെന്നും വിഷയം കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്യട്ടെ എന്നും അദ്ദേഹം പറഞ്ഞു. നേരത്തെ വര്‍ഗീയ ശക്തികളെ നേരിടാന്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കണമെന്ന യെച്ചൂരിയുടെ നിലപാട് പൊളിറ്റ് ബ്യൂറോ തളളിയിരുന്നു.
പാര്‍ട്ടി കോണ്‍ഗ്രസിനുളള രാഷ്ട്രീയ പ്രമേയത്തിന്റെ രൂപരേഖയില്‍ യെച്ചൂരിയുടെ നിലപാട് ഉള്‍പ്പെടുത്തിയിരുന്നില്ല. പൊളിറ്റ് ബ്യൂറോ അംഗീകരിച്ച രാഷ്ട്രീയ പ്രമേയ രൂപരേഖയ്‌ക്കൊപ്പം യെച്ചൂരിയുടെ രേഖ കേന്ദ്രകമ്മിറ്റിക്ക് വിട്ടിരിക്കുകയാണ്. നാളെ ചേരുന്ന കേന്ദ്രകമ്മിറ്റി യോഗമാണ് ഇക്കാര്യം ചര്‍ച്ച ചെയ്യുക.

© 2022 Live Kerala News. All Rights Reserved.