ഇരയുടെ പേര് പരസ്യമാക്കി; പിണറായിക്കെതിരെ പരാതി

സോളാര്‍ കേസില്‍ ലൈംഗിക പീഡന ആരോപണത്തില്‍ ഇരയായ സ്ത്രീയുടെ പേര് പരസ്യമാക്കിയതിന് മുഖ്യമന്ത്രിക്കെതിരെ പരാതി.
തൃശൂര്‍ ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജോണ്‍ ഡാനിയേലാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്.
പീഡനത്തിനിരയായ സ്ത്രീയുടെ പരാതിയില്‍ കോണ്‍ഗ്രസിന്റഎ ഉന്നത നേതാക്കള്‍ക്കെതിരെ കഴിഞ്ഞ ദിവസം കേസെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനിടെയാണ് സ്ത്രീയുടെ പേര്് പരസ്യപ്പെടുത്തിയത്.

© 2022 Live Kerala News. All Rights Reserved.