അമിത് ഷായുടെ മകനെതിരെ അന്വേഷണം വേണ്ടെന്ന് ആര്‍എസ്എസ്; കുറ്റം തെളിയിക്കേണ്ടത് ആരോപണം ഉന്നയിച്ചവര്‍

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ്ഷായ്‌ക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് ആര്‍എസ്എസ്.
ജയ്ഷായ്‌ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ അന്വേഷണം ആവശ്യമില്ലെന്ന് ആര്‍എസ്എസ് ജോയിന്റ് സെക്രട്ടറി ദത്താത്രേയ ഹൊസബല്ല വ്യക്തമാക്കി. കുറ്റം തെളിയിക്കേണ്ട ചുമതല ആരോപണം ഉന്നയിച്ചവര്‍ക്കു തന്നെയെന്നും അദ്ദേഹം പറഞ്ഞു.
ജയ്ഷായുടെ ടെമ്പില്‍ ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തില്‍ 16000 കോടിയുടെ വരുമാന വര്‍ദ്ധനവുണ്ടായുമായി ബന്ധപ്പെട്ട് ദി വയര്‍ എന്ന വെബ്‌സൈറ്റായിരുന്നു വാര്‍ത്ത പുറത്തുവിട്ടത്. കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലെത്തിയ ശേഷം അമിത് ഷായുടെ മകന്‍ ജയ് അമിത് ഷായുടെ കമ്പനിക്ക് വിറ്റുവരവിലും വരുമാനത്തിലും വായ്പ കിട്ടുന്നതിലും വര്‍ധന ഉണ്ടായെന്നാണ് ആരോപണം. വായ്പ കിട്ടുന്നതില്‍ ഒരു വര്‍ഷത്തിനുള്ളില്‍ 4,000 ശതമാനം വര്‍ധനയപുണ്ടായെന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

© 2024 Live Kerala News. All Rights Reserved.