ഡിജിപി എ ഹേമചന്ദ്രനെയും എഡിജിപി പത്മകുമാറിനെയും സസ്പെന്‍ഡ് ചെയ്തേക്കും

സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ രൂക്ഷവിമര്‍ശനമുള്ള ഡിജിപി എ ഹേമചന്ദ്രന്‍, എഡിജിപി പദ്മകുമാര്‍, ഡിവൈഎസ്പി ഹരികൃഷ്ണന്‍ എന്നിവരെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തേക്കും. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ രണ്ട് പേര്‍ക്കുമെതിരെ നടപടി സ്വീകരിക്കാന്‍ ശുപാര്‍ശയുണ്ട്.
തന്റെ അശ്ലീല ദൃശ്യങ്ങള്‍ പുറത്ത് വിട്ടത് എഡിജിപി പത്മകുമാറാണെന്ന് സരിതയുടെ കത്തില്‍ ആരോപണമുണ്ടായിരുന്നു. പത്മകുമാര്‍ പീഡനക്കേസില്‍ പ്രതിയാകാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരെത്തെ പൊലീസ് അക്കാഡമി ഡയറ്ക്ടറായി പ്രവര്‍ത്തിച്ച പത്മകുമാര്‍ ഇപ്പോള്‍ മാര്‍ക്കറ്റ് ഫെഡ് എംഡിയാണ്.
പൊലീസുകാര്‍ സോളാര്‍ കേസില്‍ ഗൗരവകാരമായ പാളിച്ചകള്‍ വരുത്തിയെന്ന് സോളാര്‍ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. യൂഡിഎഫ് സര്‍ക്കാര്‍ കാലത്ത് ഇന്റലിജന്‍സ് മേധാവിയായി പ്രവര്‍ത്തിച്ച ഹേമചന്ദ്രനെ ഇപ്പോള്‍ കെഎസ്ആര്‍ടിസിയിലേക്ക് നിയോഗിച്ചത് തരംതാഴ്ത്തലിന് തുല്യമാണ്.

യുഡിഎഫ് കാലത്ത് ഭരണസിരാ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിച്ചരും അന്വേഷണ ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസില്‍ വന്‍ അഴിച്ചു പണിയുണ്ടാകാന്‍ സാധ്യതയുണ്ട്.

© 2024 Live Kerala News. All Rights Reserved.