സോളാര്‍ റിപ്പോര്‍ട്ട്: നേതാക്കളെ ഹൈക്കമാന്‍ഡ് ദില്ലിക്ക് വിളിപ്പിച്ചു; രാഹുല്‍ ഗാന്ധിയുമായി നാളെ കൂടിക്കാഴ്ച

തിരുവനന്തപുരം: കേരളത്തിലെ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കളെ ഹൈക്കമാന്‍ഡ് ദില്ലിക്ക് വിളിപ്പിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എം എം ഹസന്‍, വി എം സുധീരന്‍, വി ഡി സതീശന്‍ എന്നിവര്‍ നാളെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. അതേസമയം, എ കെ ആന്റണിയുമായി രമേശ് ചെന്നിത്തല ദില്ലിയില്‍ കൂടിക്കാഴ്ച നടത്തുകയാണ്.
വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധിയാണ് കോണ്‍ഗ്രസ് നേതാക്കളെ ദില്ലിക്ക് വിളിച്ചിരിക്കുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയും എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നികും നാളെ കൂടിക്കാഴ്ചയില്‍ പങ്കെടുക്കും. സോളാര്‍ ജുഡീഷ്യല്‍ റിപ്പോര്‍ട്ടാകും പ്രധാനമായും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുക. സംഘടനാ വിഷയങ്ങളും ചര്‍ച്ചയ്‌ക്കെടുക്കുമെന്നാണ് വിവരം.

© 2022 Live Kerala News. All Rights Reserved.