തകര്‍ക്കാനാണ് ഉദ്ദേശമെങ്കില്‍ നൂറിരട്ടി ശക്തിയോടെ ജനങ്ങള്‍ക്കൊപ്പം ഞാനുണ്ടാകും: ഉമ്മന്‍ചാണ്ടി

സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ താനടക്കമുള്ളവര്‍ക്കെതിരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയെ ഭയക്കുന്നില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
മനസാക്ഷികുത്തില്ലാത്തിടത്തോളം കാലം മുന്നോട്ട് പോകും, ഇതു കൊണ്ട് എന്നെ തകര്‍ക്കാനാണ് ഉദ്ദേശമെങ്കില്‍ നൂറിരട്ടി മടങ്ങ് ശക്തിയോടെ ജനങ്ങള്‍ക്കൊപ്പം ഞാനുണ്ടാകും. ഞങ്ങള്‍ ഈ കേസില്‍ വഴിവിട്ടൊന്നും ചെയ്തിട്ടില്ല. എവിടെ വേണമെങ്കിലും അത് തെളിയിക്കാമെന്നും അദ്ദേഹം പറഞ്ഞു.
റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ എന്താണ് സര്‍ക്കാര്‍ മടിക്കുന്നത്. ടേംസ് ഓഫ് റഫറന്‍സില്‍ പറയുന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ ഹനിക്കുന്നതെന്തിനെന്നും അദ്ദേഹം ചോദിച്ചു.

കമ്മിഷന്‍ റിപ്പോര്‍ട്ട് താന്‍ ഇതുവരെ കണ്ടിട്ടില്ല. എനിക്കോ എന്റെ പാര്‍ട്ടിക്കും യാതൊരു വിധ ആശങ്കയും ഇല്ലായെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

© 2022 Live Kerala News. All Rights Reserved.