ചെരുപ്പ് കാണാനില്ലെന്ന് യുവാവിന്റെ പരാതി; അന്വേഷണം ‘ഊര്‍ജിത’മാക്കി പോലീസ്

പുണെ: അടിയന്തരമായി ഇടപെടേണ്ട പല കേസുകളിലും പോലീസ് അലംഭാവം കാണിക്കുകയാണ് പതിവ്. പരാതി നല്‍കി നാളുകള്‍ കഴിഞ്ഞാലും പോലീസ് വേണ്ട രീതിയില്‍ ഇടപെടാത്ത എത്രയോ കേസുകള്‍. നിസാരമായ ഒരു കേസിന് അമിത പ്രാധാന്യം നല്‍കി വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ് പുണെ പോലീസ്. ചെരുപ്പ് കാണാനില്ല എന്ന യുവാവിന്റെ പരാതിയില്‍ ഖേദ് പോലീസ് അന്വേഷണം ‘ഊര്‍ജിത’മാക്കിയിരിക്കുകയാണ്.
പുണെ രക്ഷേവാദി സ്വദേശിയായ വിശാല്‍ കലേകറാണ് ചെരുപ്പ് കാണാനില്ല എന്ന പരാതിയുമായി പോലീസ് സ്റ്റേഷനില്‍ സമീപിച്ചത്. ഒക്ടോബര്‍ മൂന്നിന് പരാതി നല്‍കി ഉടന്‍ തന്നെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഐപിസി 379 വകുപ്പ് പ്രകാരം തിരിച്ചറിഞ്ഞിട്ടില്ലാത്ത ആള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. വിശദമായ അന്വേഷണമാണ് നടത്തിവരുന്നതെന്ന് ഖേദ് പോലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ പ്രദീപ് ജാദവ് പറഞ്ഞു. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ജാദവ് കൂട്ടിച്ചേര്‍ത്തു.
ഒക്ടോബര്‍ മൂന്നിന് പുലര്‍ച്ചെ മൂന്നിനും എട്ടിനും ഇടയിലാണ് മോഷണമെന്ന് വിശാലിന്റെ പരാതിയില്‍ പറയുന്നു. തിരിച്ചറിയാന്‍ കഴിയാത്ത ഒരാള്‍ അപ്പാര്‍ട്ട്‌മെന്റിന് സമീപമെത്തി ചെരുപ്പുമായി കടന്നുകളയുകയായിരുന്നുവെന്നും പരാതിയിലുണ്ട്. 425 രൂപയാണ് ചെരുപ്പിന്റെ വില

© 2022 Live Kerala News. All Rights Reserved.