രാഹുല്‍ ഗാന്ധി വീണ്ടും ഗുജറാത്തിലേക്ക്; യോഗങ്ങളിലെ ജനപിന്തുണ വോട്ടാക്കാന്‍ വ്യാപാരികളെയും പട്ടേല്‍ നേതാക്കളെയും കാണും

രണ്ടാഴ്ച മുമ്പ് നടത്തിയ ഗുജറാത്ത് സന്ദര്‍ശനത്തിന് ലഭിച്ച ജനപിന്തുണയെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി വീണ്ടും ഗുജറാത്ത് സന്ദര്‍ശനം നടത്തുന്നു. തിങ്കളാഴ്ചയാണ് രാഹുല്‍ ഗുജറാത്തിലെത്തുക. അഹമ്മദാബാദില്‍ നിന്നാണ് സന്ദര്‍ശനം ആരംഭിക്കുക. മൂന്ന് യോഗങ്ങളില്‍ രാഹുല്‍ ഗാന്ധി പ്രസംഗിക്കും. പട്ടേല്‍, വ്യാപാരി നേതാക്കളെ രാഹുല്‍ നാളെ കാണുന്നുണ്ട്്.
അമേരിക്കന്‍ സന്ദര്‍ശനത്തിനിടയിലെ രാഹുലിന്റെ പ്രഭാഷണങ്ങള്‍ ശ്രദ്ധേയമായിരുന്നു. അതിന് ശേഷമാണ് സൗരാഷ്ട്ര മേഖലയില്‍ രാഹുല്‍ സന്ദര്‍ശനം നടത്തിയത്. ഈ സന്ദര്‍ശനവും ജനപിന്തുണ നേടിയിരുന്നു.

മോഡി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവാത്ത ഈ നിയമസഭ തരഞ്ഞെടുപ്പില്‍ വിജയിച്ചു കയറാനാവുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. പട്ടേല്‍, ദളിത്, ഒബിസി സമുദായ നേതാക്കള്‍ ബിജെപിക്ക് വിരുദ്ധമായ നിലപാട് സ്വീകരിക്കുന്നതും ജിഎസ്ടിയടക്കമുള്ള വിഷയങ്ങളില്‍ വ്യാപാരികള്‍ക്ക് പ്രതിഷേധമുള്ളതുമാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.

© 2022 Live Kerala News. All Rights Reserved.