‘മോഡിസര്‍ക്കാരിന് എതിരെയുളള സമരങ്ങള്‍ക്ക് യുഡിഎഫുമായി യോജിക്കാം’; പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രിയുമായി ഇക്കാര്യം സംസാരിക്കാമെന്ന് സിപിഐഎം

സമരങ്ങള്‍ക്ക് പ്രതിപക്ഷവുമായി യോജിക്കാമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേന്ദ്രസര്‍ക്കാരിനെതിരായ സമരങ്ങള്‍ക്ക് യുഡിഎഫുമായി യോജിച്ച് സമരം ചെയ്യാമെന്നാണ് കോടിയേരി വ്യക്തമാക്കിയത്. സമരങ്ങള്‍ക്കുളള പിന്തുണയ്ക്കായി പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രിയുമായി സംസാരിക്കാം.
നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ യോജിച്ച സമരമാകാമായിരുന്നു. എന്നാല്‍ യുഡിഎഫ് ഇതില്‍ നിന്നും പിന്മാറുകയായിരുന്നു.യുഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലിനോട് വിയോജിപ്പുണ്ട്. സംസ്ഥാന സര്‍ക്കാരിന് എതിരായതിനാലാണ് ഇതില്‍ എതിര്‍പ്പെന്നും കോടിയേരി പറഞ്ഞു.

© 2022 Live Kerala News. All Rights Reserved.