വേങ്ങരയില്‍ ഇന്ന് കൊട്ടിക്കലാശം; പ്രതീക്ഷയോടെ ഇരുമുന്നണികളും

വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. നാളെ നിശബ്ദ പ്രചാരണം. ബുധനാഴ്ചയാണ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിന്റെ കലശക്കൊട്ടിന് പൊലീസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
യുഡിഎഫ് സ്ഥാനാര്‍ഥി കെ.എന്‍.എ.ഖാദര്‍, എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.പി. ബഷീര്‍, ബിജെപി സ്ഥാനാര്‍ഥി കെ.ജനചന്ദ്രന്‍ തുടങ്ങി ആറ് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ഫലപ്രഖ്യാപനം 15നാണ്. പി.കെ കുഞ്ഞാലിക്കുട്ടി രാജിവച്ചതിനെ തുടര്‍ന്നാണ് വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജന രക്ഷാ യാത്ര കഴിഞ്ഞ ദിവസം മണ്ഡലത്തിലൂടെ കടന്നു പോയിരുന്നു. എല്‍ഡിഎഫ് ക്യാമ്പില്‍ കഴിഞ്ഞ ദിവസം വി.എസ് അച്യുതാനന്ദനായിരുന്നു പ്രധാനി, യുഡിഎഫ് ക്യാമ്പില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, പി കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി.

കലാശക്കൊട്ടിന് വന്‍ പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നുച്ചയ്ക്ക് രണ്ടുമുതല്‍ വൈകീട്ട് ആറുവരെ മലപ്പുറം-പരപ്പനങ്ങാടി പാതയില്‍ പ്രചാരണവാഹനങ്ങള്‍ക്കും വിലക്കുണ്ട്.

© 2024 Live Kerala News. All Rights Reserved.