കോണ്‍ഗ്രസ് കഴിവുള്ള നേതാക്കളെ തെരഞ്ഞെടുക്കൂ; പ്രതിപക്ഷത്തിന് ഉപദേശവുമായി ജെയ്റ്റിലി

കോണ്‍ഗ്രസ് പ്രതാപകാലം വീണ്ടെടുക്കാന്‍ കഴിവുള്ള നേതാക്കളെ തെരഞ്ഞെടുക്കണമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയിറ്റിലി. യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ കോണ്‍ഫറന്‍സിലാണ് കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്തെപ്പറ്റി ജെയിറ്റിലിയുടെ പരാമര്‍ശം.
പതിറ്റാണ്ടുകളോളം ഇന്ത്യ ഭരിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എല്ലാ രീതിയിലും നേതൃസ്ഥാനത്തിരുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും സമ്മതിക്കാന്‍ ജെയ്റ്റിലി മടിച്ചില്ല. വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യമാണ് കോണ്‍ഗ്രസിനെ അതിന് പ്രാപ്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പല കാര്യങ്ങളിലും കോണ്‍ഗ്രസിന്റെ നിലപാടുകള്‍ പാര്‍ട്ടിക്ക് യോജിച്ചതല്ലെന്ന് പറയാനാണ് ജെയ്റ്റിലിയുടെ മുഖവുരയത്രയും. യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു ജെയിറ്റിലി.

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഒരു മാസം മുന്‍പ് യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയില്‍ സംസാരിച്ചിരുന്നു. ഈ മാസം കോണ്‍ഗ്രസിന്റെ അധ്യക്ഷപദവി രാഹുല്‍ ഏറ്റെടുക്കുമെന്ന രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തലിന് പിന്നാലെയാണ് ജെയ്റ്റിലിയുടെ പരാമര്‍ശം.

© 2022 Live Kerala News. All Rights Reserved.