ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ നികുതി കുറച്ച് പെട്രോള്‍ വില കുറച്ചാല്‍ അതിനുള്ള വരുമാന നഷ്ടം കേന്ദ്രസര്‍ക്കാര്‍ വഹിക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്.
സംസ്ഥാന നികുതി ഉപേക്ഷിച്ചാല്‍ 1500 കോടി രൂപയുടെ നഷ്ടമുണ്ടാകും. ഈ പണം കേന്ദ്രസര്‍ക്കാര്‍ നല്‍കിയാല്‍ സംസ്ഥാന നികുതി കുറയ്ക്കാന്‍ തയ്യാറാണെന്നും തോമസ് ഐസക് വ്യക്തമാക്കി.
“പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി കേന്ദ്രം കുറയ്ക്കുന്നില്ല. എന്നിട്ട് സംസ്ഥാനങ്ങളോട് കുറയ്ക്കാനാണ് ആവശ്യപ്പെടുന്നത്. വെറുതെ വര്‍ത്തമാനം പറഞ്ഞിട്ട് കാര്യമില്ല. പണമില്ല എന്നതാണ് സംസ്ഥാനത്തിന്റെ പ്രശ്‌നം. ”
തോമസ് ഐസക്
ചരക്കു സേവനനികുതി നടപ്പാക്കിയത് വേണ്ടത്ര തയ്യാറെടുപ്പുള്‍ ഇല്ലാതെയാണെന്ന് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ സമ്മതിക്കുകയാണ്. അതുകൊണ്ടാണ് മുന്നോട്ട് വെച്ച കാല്‍ ഒരടി പിന്നോട്ടു വച്ച് തിരുത്തലുകള്‍ക്ക് തയ്യാറായത്. കേരളം തുടക്കം മുതല്‍ ഈ പ്രശ്‌നം ചൂണ്ടിക്കാണിച്ചതാണെന്നും ധനമന്ത്രി പറഞ്ഞു.