രാഷ്ട്രപതി രാംനാഥ് കോവിന്ദ് നാളെ കേരളത്തിലെത്തും; അമൃതാനന്ദമയിയുടെ ജന്മദിനാഘോഷത്തില്‍ മുഖ്യഅതിഥി

രാഷ്ട്രപതിയായി ചുമതലയേറ്റതിന് ശേഷം രാംനാഥ് കോവിന്ദിന്റെ ആദ്യ കേരള സന്ദര്‍ശനം നാളെ. അമൃതാനന്ദമയിയുടെ ജന്മദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിന് വേണ്ടി മാത്രമാണ് രാഷ്ട്രപതി കേരളത്തിലെത്തുന്നത്. മറ്റ് പൊതു പരിപാടികളിലൊന്നും പങ്കെടുക്കില്ല.
രാവിലെ ഒന്‍പതരയോടെ തിരുവനന്തപുരം വ്യോമസേന വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതിയെ മുഖ്യമന്ത്രിയും ഗവര്‍ണറും ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് അമൃതവര്‍ഷം പരിപാടിയില്‍ പങ്കെടുക്കുന്നതിനായി കൊല്ലത്തേക്ക് തിരിക്കും.
അമൃതാനന്ദമയി മഠം നടത്തുന്ന ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രപതി നിര്‍വഹിക്കും. സന്ദര്‍ശനത്തോടനുബന്ധിച്ച് കൊല്ലം ജില്ലയിലെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഗവര്‍ണര്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ആര്‍.രാമചന്ദ്രന്‍ എംഎല്‍എ എന്നിവരും രാഷ്ട്രപതിക്കും അമൃതാനന്ദമയിക്കും ഒപ്പം വേദിയിലുണ്ടാകും.

© 2022 Live Kerala News. All Rights Reserved.