ഹാദിയ കേസ്: എന്‍ഐഎ അന്വേഷിക്കേണ്ട കുറ്റങ്ങള്‍ കണ്ടെത്തിയിട്ടില്ല; സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി

ന്യൂ ഡല്‍ഹി: ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷിക്കേണ്ട കുറ്റങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. കേസിന്റെ ഒരു സാഹചര്യത്തിലും എന്‍ഐഎ അന്വേഷിക്കേണ്ട കുറ്റങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്. അത്തരത്തിലൊരു സാഹചര്യമുണ്ടായിരുന്നെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ട നടപടിയെടുക്കുമായിരുന്നുവെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടികാണിച്ചിട്ടുണ്ട്.
ക്രൈം ബ്രാഞ്ച് നടത്തിയത് വസ്തുനിഷ്ഠമായ അന്വേഷണമാണ്. എന്‍ഐഎ അന്വേഷണം വേണമായിരുന്നെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ അറിയിക്കുമായിരുന്നുവെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കേസിലെ വിശദാംശങ്ങളെല്ലാം കേരള പൊലീസ് അന്വേഷിച്ചിരുന്നു. കോടതി ഉത്തരവുള്ളതിനാല്‍ എന്‍ഐഎ അന്വേഷണത്തെ എതിര്‍ത്തിരുന്നില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ക്രൈബ്രാഞ്ച് അന്വേഷണം തൃപ്തികരമായിരുന്നെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. മതപരിവര്‍ത്തനം അടക്കം എല്ലാം വിശദമായി തന്നെ പിരിശോധിച്ചതാണെന്നും സര്‍ക്കാരിന്‍റെ സത്യവാങ്മൂലം.

© 2022 Live Kerala News. All Rights Reserved.