കര്‍ണാടകയില്‍ വാഹനാപകടം: നാല് മലയാളി എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

കര്‍ണാടകത്തിലെ രാമനാഗരയില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥികളായ നാല് മലയാളികള്‍ മരിച്ചു. ബംഗളൂരു രാജരാജേശ്വരി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളായ ജോയദ് ജേക്കബ്, ദിവ്യ, വെല്ലൂര്‍ വി.ഐ.ടി മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളായ നിഖിത്, ജീന എന്നിവരാണ് മരിച്ചത്.
പുലര്‍ച്ചെ നാലുമണിക്കാണ് അപകടമുണ്ടായത്. ബംഗളൂരു മൈസൂര്‍ ദേശീയ പാതയില്‍ രാമനാഗരയില്‍ വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ബംഗളൂരുവില്‍ നിന്നും മൈസൂരിലേക്ക് പോയ ട്രക്ക് എതിര്‍ ദിശയില്‍ വന്ന ഇവരുടെ കാറില്‍ ഇടിച്ചെന്നാണ് വിവരം.

ട്രക്കിന്റെ അമിതവേഗതയാണ് അപകടത്തിനിടയാക്കിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. റോഡിലെ ഡിവൈഡറില്‍ ഇടിച്ച ശേഷമാണ് കാറിലേക്ക് ഇടിച്ചുകയറിയത്. അപകടത്തില്‍ പൂര്‍ണമായും തകര്‍ന്ന കാറിനുള്ളില്‍ പെട്ട നാല് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.

© 2022 Live Kerala News. All Rights Reserved.