ആദ്യം കേന്ദ്രം നികുതി കുറയ്‌ക്കെട്ടെ, എന്നിട്ട് സംസ്ഥാനം ആലോചിക്കാമെന്ന് തോമസ് ഐസക്ക്; ഇന്ധനവിലയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ചക്കിളത്തിപ്പോര്

ഇന്ധനവില കുറയ്ക്കാന്‍ നികുതി ആദ്യം കുറയ്‌ക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്ന് ധനമനത്രി തോമസ് ഐസക്ക്. ആദ്യം കേന്ദ്രം കുറച്ചതിന് ശേഷം സംസ്ഥാനം നികുതി കുറയ്ക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാമെന്ന് തോമസ് ഐസക്ക് വ്യക്തമാക്കി. സംസ്ഥാനത്തോട് നികുതി ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാരും ആദ്യം കേന്ദ്രം നികുതി കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരും ആവശ്യപ്പെടുനിനതല്ലാതെ വിലവര്‍ധനയില്‍ നടപടികളുണ്ടാവുന്നില്ല.
ജിഎസ്ടി (ചരക്കുസേവന നികുതി) കയറ്റുമതിയെ ബാധിച്ചെന്നും ഇതു പരിഹരിക്കാന്‍ സമയമെടുക്കുമെന്നും ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കുന്നുണ്ട്. കയറ്റുമതിയെ ബാധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സമയമെടുക്കുമെന്നും ചെറുകിട വ്യവസായ മേഖലയും പ്രതിസന്ധിയിലാണെന്നും സാമ്പത്തികകാര്യ വിദഗ്ധന്‍ കൂടിയായധനമന്ത്രി പറയുന്നു. പ്രതിസന്ധിക്ക് കാരണം ജിഎസ്ടി നെറ്റ് വര്‍ക്ക് സംവിധാനം കാര്യക്ഷമമാകാത്തതാണെന്നും ഐസക് വിശദീകരിക്കുന്നു.

ജിഎസ്ടി കൗണ്‍സിലില്‍ ഒന്നരക്കോടിയില്‍ താഴെ വിറ്റുവരവുളള വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം, ഇവര്‍ക്ക് റിട്ടേണ്‍ നല്‍കാനുളള കാലാവധി മൂന്നു മാസത്തിലൊരിക്കലാക്കുക എന്നീ നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുമെന്നും ഡല്‍ഹിയിലുള്ള ധനമന്ത്രി അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.